വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

moonamvazhi

ചേരാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 2022 – 23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബാങ്ക് അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് എല്ലാവര്‍ഷവും അവാര്‍ഡുകള്‍ നല്‍കി വരുന്നത്. ചേരാനല്ലൂര്‍ മാതിരപ്പള്ളി ഹാളില്‍ നടന്ന അവാര്‍ഡ് വിതരണം മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ ജെ ഡിവൈന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എം. ജിനീഷ് സ്വാഗതവും ഭരണ സമിതി അംഗം എം.ഡി.ടാഷ്‌മോന്‍ നന്ദിയും പറഞ്ഞു. ബാങ്ക് സെക്രട്ടറി എം ടി ഉഷ ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!