പഞ്ചാബ് ആന്റ് സിന്ധി ബാങ്കില്‍ 635 പേര്‍ക്ക് അപ്രിന്റീസ് പരിശീലനം നല്‍കും
പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് 635 പേര്‍ക്ക് അപ്രന്റീസ് പരിശീലനത്തിന് അവസരം നല്‍കും. മാസം 12350 രൂപ സ്റ്റൈപ്പെന്റ് ലഭിക്കും. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. ബിരുദാനന്തരബിരുദയോഗ്യത പൂര്‍ത്തിയാക്കിയവര്‍ അപേക്ഷിക്കരുത്. ഒരുകൊല്ലത്തെ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കരുത്. ബിരുദം നേടി അഞ്ചുകൊല്ലത്തിലേറെയായവരും അപേക്ഷിക്കരുത്. അപേക്ഷിക്കുംമുമ്പ് https://www. apprenticeshipindia.gov.in/ എന്ന പോര്ടലിലോ https://nats.education.gov.in/ എന്ന പോര്ടലിലോ രജിസ്റ്റര്‍ ചെയ്തിരിക്കണം. ജൂണ്‍ ആറിനകം അപേക്ഷിക്കണം.

കേരളത്തില്‍ അഞ്ചുപേര്‍ക്കാണ് പരിശീലനം നല്‍കുക. ഇതിലൊന്ന് ഒബിസി സംവരണമാണ്. എറണാകുളംജില്ലയില്‍ രണ്ടും തിരുവനന്തപുരം ജില്ലയില്‍ മൂന്നും ഒഴിവാണുള്ളത്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒരു ജില്ലയിലേക്കേ അപേക്ഷിക്കാവൂ. പ്രായപരിധി 20-28. 2026 മെയ് ഒന്ന് അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ ക്കും ഒബിസിക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇളവുണ്ട്. 200 രൂപ അപേക്ഷാഫീസുണ്ട്. പട്ടികജാതി-പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും 100 രൂപ അടച്ചാല്‍മതി. ബാങ്കിന്റെ വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. https://punjabandsind.bank.in/ എന്നതാണു വെബ്സൈറ്റ്.

