ഉത്തരാഖണ്ഡ് സഹകരണ യൂണിയന്‍ ഗംഗാജലം പാത്രങ്ങളിലാക്കിവില്‍ക്കുന്നു

Deepthi Vipin lal

” നിര്‍വാണ്‍ അമൃത് ഗംഗാജല്‍ ‘” എന്ന പദ്ധതിയുമായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രംഗത്ത്. ഉത്തരാഖണ്ഡ് പ്രൊവിന്‍ഷ്യല്‍ കോ-ഓപ്പറേറ്റീവ് യൂണിയനാണു ഗംഗാജലം വിപണനം ചെയ്യാനുള്ള പദ്ധതി തയാറാക്കുന്നത്. വിപണനം അടുത്ത മാസം ആരംഭിക്കും.

സെറാമിക് പാത്രങ്ങളിലാണു ( കലശം ) ഗംഗാജലം നിറയ്ക്കുന്നത്. തുടക്കത്തില്‍ അഞ്ചു കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവിടുന്നതെന്നു പ്രൊവിന്‍ഷ്യല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ മാനേജിങ് ഡയരക്ടര്‍ മാന്‍സിങ് സെയിനി അറിയിച്ചു. ഭാഗീരഥി, അളകനന്ദ നദികള്‍ സംഗമിച്ച് ഗംഗാനദി ഉത്ഭവിക്കുന്ന സംഗമതീരത്തെ ദേവപ്രയാഗില്‍ ഗംഗാജലം ശേഖരിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. വിദേശത്തു താമസിക്കുന്ന 85 ശതമാനം ഹിന്ദുക്കളും ഗംഗാജലം ഉപയോഗിക്കുന്നവരാണ്. ഇതില്‍ 42 ശതമാനം പേരും പുണ്യജലം വീട്ടില്‍ കരുതിവെക്കുന്നവരാണ് – അദ്ദേഹം പറഞ്ഞു.

300 എം.എല്‍. ഗംഗാജലത്തിനു 251 രൂപയാണ് ഈടാക്കുക. ഇന്ത്യന്‍ പോസ്റ്റല്‍ വിഭാഗം, ഫ്‌ളിപ്കാര്‍ട്ട, ആമസോണ്‍ എന്നിവ വഴിയായിരിക്കും വിപണനം. ഗംഗാജലം കുപ്പിയിലാക്കി വില്‍ക്കുന്ന 110 കമ്പനികള്‍ ഇപ്പോള്‍ രാജ്യത്തുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും ഗംഗാനദിയുടെ ഉത്ഭവസ്ഥാനത്തു ജലശേഖരണത്തിനു സംവിധാനമില്ലെന്നു ഗംഗാജല വിപണനത്തിന്റെ പ്രൊജക്ട് ഓഫീസര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!