സഹകരണ വാരാഘോഷം: പ്രസംഗ,- പ്രബന്ധ മത്സരം

moonamvazhi

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ താലൂക്ക് തല പ്രസംഗ, പ്രബന്ധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പ്രസംഗ- പ്രബന്ധ മത്സരങ്ങള്‍ നടത്തി. പാലക്കാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ ബിജു ജേക്കബ് അധ്യക്ഷനായി. സംസ്ഥാന സഹകരണ ബാങ്കിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് എം.കെ. ഉപേന്ദ്രന്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ സീനിയര്‍ മാനേജര്‍ പി.വി. ജയദേവ്, മാനേജര്‍ വി.എം. രാജേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഹരിദാസ് (ജെഡി ഓഫീസ്), സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പി. വിജയലക്ഷ്മി, സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ വി. സുജിത്, സഹകരണ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ എം.ആര്‍. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!