എംവിആറില്‍ ഹെഡ്‌ – ഹ്യൂമന്‍ റിസോഴ്‌സസ്‌ ഒഴിവ്‌

Moonamvazhi

കാലിക്കറ്റ്‌ സിറ്റി സര്‍വീസ്‌ സഹകരണസംഘത്തിന്റെ കെയര്‍ഫൗണ്ടേഷന്‍ഘടകമായ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഹെഡ്‌-ക്ലിനിക്കല്‍ റിസര്‍ച്ച്‌ തസ്‌തികയില്‍ ഒഴിവുണ്ട്‌. ലൈഫ്‌ സയന്‍സസില്‍ പിഎച്ച്‌ഡിയോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. ക്ലിനിക്കല്‍ ഗവേഷണത്തിലും മരുന്നുകളുടെ പരീക്ഷണങ്ങളിലും റെഗുലേറ്ററിവ്യവസ്ഥകളുടെ പരിപാലനത്തിലും എട്ടുകൊല്ലത്തില്‍കൂടുതല്‍ പരിചയമുണ്ടായിരിക്കണം. എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ ഒന്നാംനിലയിലുള്ള എച്ച്‌ ആര്‍ വിഭാഗത്തില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്തിന്‌ അഭിമുഖമുണ്ടാകും. റെസ്യുമെയുടെയും വിദ്യാഭ്യാസയോഗ്യതകളുടെയും പ്രവൃത്തിപരിചയയോഗ്യതകളുടെയും രജിസ്‌ട്രേഷന്‍ സര്‍ടിഫിക്കറ്റിന്റെയും ഒറിജിനലുകള്‍ കൊണ്ടുവരണം. [email protected]ലേക്കു റെസ്യൂമെ അയക്കാം. ഫോണ്‍ 8330014006, 0495-2289520.

Moonamvazhi

Authorize Writer

Moonamvazhi has 1101 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!