സഹകരണ മേഖലയിൽ നിന്നും നിക്ഷേപങ്ങൾ പിൻവലിക്കുന്നു: കെ.എസ്.എഫ്.ഇയും ട്രഷറിയിലും ഉയർന്ന പലിശനിരക്കായതാണ് ‌ പ്രധാന കാരണം.

adminmoonam

സഹകരണ മേഖലയിൽ നിന്നും നിക്ഷേപങ്ങൾ വ്യാപകമായി പിൻവലിക്കുന്നു. ട്രഷറിയും കെ എസ് എഫ് ഇയും 8.5യും 9% പലിശ നൽകുന്നതാണ് സഹകരണ മേഖലയിൽ നിന്നും പണം പിൻവലിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് സഹകാരികൾ പറഞ്ഞു. ഇന്ന് രാവിലെ തന്നെ നിരവധി സഹകരണ ബാങ്കിലേക്ക് നിക്ഷേപകരുടെ പിൻവലിക്കുന്നതിന് ആവശ്യമായ അന്വേഷണങ്ങൾ ആയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഉയർന്ന പലിശനിരക്ക് ലഭിക്കുന്ന ഇടങ്ങളിലേക്ക് നിക്ഷേപം മാറ്റുകയാണ് പലരും ചെയ്യുന്നത്. രണ്ടാഴ്ച മുമ്പാണ് സഹകരണ മേഖലയിൽ നിക്ഷേപത്തിനു പലിശനിരക്ക് കുറച്ചത്. നിലവിൽ 7.25 മുതൽ7.75 ശതമാനംവരെയാണ് സഹകരണമേഖലയിലെ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പലിശ. എന്നാൽ ട്രഷറിയിൽ ഉം കെഎസ്എഫ്ഇ ലും 9 ശതമാനം വരെ പലിശ ഉയർത്തിയിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് നിക്ഷേപകർ സഹകരണ മേഖലയിൽ നിന്നും പണം പിൻവലിക്കുന്നത്. സഹകരണ മേഖലയിലെ നിക്ഷേപത്തിന്റെ ഏറ്റവും വലിയ ആകർഷണം ഉയർന്ന പലിശനിരക്ക് തന്നെയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾകിടയിൽ പലിശ നിരക്ക് കുറച്ചതോടെ ആകർഷണം ഇല്ലാതായെന്ന് മാത്രമല്ല മറ്റു സ്ഥാപനങ്ങളേക്കാൾ പലിശനിരക്ക് കുറയുകയും ചെയ്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുതിർന്ന സഹകാരികൾ പലരും പലിശനിരക്ക് വർദ്ധിപ്പിക്കണമെന്ന് സംബന്ധിച്ച് ആവശ്യമുന്നയിച്ചത് മൂന്നാംവഴി റിപ്പോർട്ട് ചെയ്തിരുന്നു. ഈ രീതിയിൽ പലിശനിരക്കിൽ അന്തരം ഉണ്ടായാൽ വ്യാപകമായി നിക്ഷേപം പിൻവലിക്കപ്പെടും.ഇത് പ്രതിസന്ധിയിലൂടെ പോകുന്ന സഹകരണമേഖലയ്ക്ക് വലിയ തിരിച്ചടിയാവും. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്നാണ് പ്രമുഖ സഹകാരികളുടെ എല്ലാം അഭിപ്രായം. എന്നാൽ സഹകരണ വകുപ്പും രജിസ്ട്രാർ ഓഫീസും കാര്യങ്ങൾ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല എന്ന നിലപാടാണ് സഹകാരികൾകുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!