കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നടത്തുന്ന സ്തനാര്‍ബുദ ബോധവല്‍കരണ പരിപാടി ഒക്ടോബര്‍ 31 ന്

moonamvazhi

പിങ്ക് ഒക്ടോബറിന്റെ ഭാഗമായി കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന്റ കീഴിലുള്ള എം.വി.ആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് സ്മാര്‍ട്ട് വുമണ്‍ എന്ന പേരില്‍ സ്തനാര്‍ബുദ ബോധവല്‍കരണ പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31 ന് ചാലപ്പുറത്ത് ബാങ്കിന്റെ സജന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 ന് ആരംഭിക്കുന്ന പരിപാടിയോടനുബന്ധിച്ച് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ മാമോ വാന്‍ ഉള്‍പെടെയുള്ള സംവിധാനങ്ങളും ഏര്‍പ്പടുത്തിയിട്ടുണ്ട്.

ഒരാള്‍ക്ക് 750 രൂപ നിരക്കില്‍ സ്തനാര്‍ബുദ പരിശോധന നടത്തുന്നതിന് അവസരമുണ്ടാകും. ഇതിനായി  കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഏത് ബ്രാഞ്ചിലും പേര് രജിസ്റ്റര്‍ ചെയ്യാം. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ മാസ് കെയര്‍ സ്‌കീമില്‍ രണ്ട് യൂണിറ്റ് ചേരുന്ന ആര്‍ക്കും സ്മാര്‍ട്ട് വുമണ്‍ പരിപാടിയില്‍ സൗജന്യമായി മാമോഗ്രാം പരിശോധന നടത്തുന്നതിന് ഒരു വ്യക്തിയെ നിര്‍ദ്ദേശിക്കാവുന്നതാണെന്ന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!