കൊങ്ങോര്‍പ്പിള്ളി ബാങ്ക്  പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു

moonamvazhi

എറണാകുളം ജില്ലയിലെ കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിനു കീഴിലെ കൃഷിഗ്രൂപ്പുകള്‍ക്കു സൗജന്യമായി നല്‍കുന്ന പച്ചക്കറിത്തൈകളുടെ വിതരണം ബാങ്ക് പ്രസിഡന്റ് കെ.ജി. ഹരി ഉദ്ഘാടനം ചെയ്തു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നടത്തിയ ചടങ്ങില്‍ ബാങ്ക് വൈസ് പ്രസിഡന്റ് വി.എ. ഷംസുദ്ദീന്‍ അധ്യക്ഷനായി.

ഭരണസമിതിയംഗങ്ങളായ മല്ലികശിവന്‍, മുഹമ്മദ് ഇഖ്ബാല്‍, പി.സി. സുരേഷ്, ജെയിംസ്, ബാങ്ക് മാനേജിങ് ഡയറക്ടറുടെ ചുമതലയുള്ള കെ.ആര്‍ മഞ്ജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!