എം. കൃഷ്ണന്‍നായരെ  അനുസ്മരിച്ചു

moonamvazhi

എറണാകുളം ജില്ലയിലെ കാക്കനാട്ട് കേരള ബാങ്കിന്റെ ഇ.എം.എസ്. സഹകരണ ഗ്രന്ഥശാല പ്രൊഫ. എം. കൃഷ്ണന്‍നായര്‍ അനുസ്മരണവും വിജ്ഞാനസദസ്സും സംഘടിപ്പിച്ചു. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് വിദ്യാലയങ്ങളില്‍ നടത്തുന്ന ലഹരിവിരുദ്ധപ്രചാരണത്തിന്റെ പോസ്റ്ററും സാനുമാസ്റ്റര്‍ പ്രകാശനം ചെയ്തു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായിരുന്നു. വായനദിനത്തിനു മികച്ച വായനക്കുറിപ്പുകള്‍ തയ്യാറാക്കിയ കുട്ടികള്‍ക്കു സമ്മാനം നല്‍കി. ബാങ്ക് മാനേജ്‌മെന്റ് ബോര്‍ഡംഗം അഡ്വ. മാണി വിതയത്തില്‍, ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍മാരായ കെ.സി. സഹദേവന്‍, എ.ആര്‍. രാജേഷ്, ജനറല്‍ മാനേജര്‍മാരായ ജോളിജോണ്‍, ജില്‍സ്‌മോന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!