സഹകരണ പ്രസ്ഥാനങ്ങൾ കേരളത്തിന്റെ പൊതുസ്വത്താണെന്ന് മുൻ എം.എൽ.എ. പി.കെ.കെ. ബാവ.

adminmoonam

കേരളത്തിന്റെ സമ്പദ്ഘടനയില്‍ സഹകരണമേഖല വഹിക്കുന്ന പങ്ക് ആര്‍ക്കും അവഗണിക്കാനാവാത്ത വിധം അനിഷേധ്യമായ ഒന്നാണന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുൻ എം.എൽ.എയുമായ പി.കെ കെ ബാവ പറഞ്ഞു.ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ കയ്യൊപ്പ് കാണാവുന്നതാണ്. കേരളത്തിലെ കൃഷിക്കാരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ കൊള്ളപ്പലിശക്കാരായ സ്വകാര്യ അനധികൃത പണമിടപാടുകാരുടെ പിടിയില്‍നിന്നു മോചിപ്പിച്ചത് വ്യാപകവും ശക്തവുമായ സഹകരണ പ്രസ്ഥാനമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫറോക്ക് അർബൻ ബാങ്ക് എംപ്ലോയിസ് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാവ. കാപ്പാട് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർപാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി.അർബൻ ബാങ്ക് പ്രസിഡന്റ് പി.എ വാരിദ് മുഖ്യാത്ഥിയായിരുന്നു. യു.ബി.ഇ.ഒ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.എച്ച് മുസ്ഥഫ സംഘടനാ പ്രവർത്തനത്തെ പറ്റി ക്ലാസെടുത്തു.ബാങ്ക് ഡയരക്ടർ കെ.കെ ആലിക്കുട്ടി മാസ്റ്റർ, ബാങ്ക് ജനറൽ മാനേജർ കെ.രാജേഷ്, എ ജി.എം എസ് പി നഫീസ, മജീദ് അമ്പലം കണ്ടി, ഫൈസൽ കളത്തിങ്ങൽ, പി ഫാത്തിമ, മുജീബ് ആറ്റിയേടത്ത്, കെ അബ്ദുസമദ്, കെ സലീന, കെ മസ്ഹൂദ്, പി.അനൂപ്.,എൻ ഹിദായത്ത്, ടി.കെ ജംഷീർ തുടങ്ങിയവർ സംസാരിച്ചു.യു.ബി.ഇ ഒ.പ്രസിഡന്റ് നൗഫൽ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി നജ്മുദ്ധീൻ മണക്കാട്ട് സ്വാഗതവും ട്രഷറർ എം.കെ അസൈനാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!