പേടിഎം പേയ്മെന്റ്‌സ്‌ ബാങ്കിന്റെ ലൈസന്‍സ്‌ റദ്ദാക്കി

Moonamvazhi

പേടിഎം പേമെന്റ്‌സ്‌ ബാങ്ക്‌ ലിമിറ്റഡിന്റെ ബാങ്കിങ്‌ ലൈസന്‍സ്‌ ആര്‍ബിഐ റദ്ദാക്കി. ബാങ്കിങ്‌ ബിസിനസോ ബാങ്കിങ്‌ റെഗുലേഷന്‍ ആക്ട്‌ പ്രകാരമുള്ള മറ്റ്‌ ബിസിനസ്‌ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന്‌ പേടിഎം പേമെന്റ്‌സ്‌ ബാങ്കിനെ വിലക്കിക്കൊണ്ടാണു തീരുമാനം. തീരുമാനം ഏപ്രില്‍ ഇരുപത്തിനാലിനുതന്നെ പ്രാബല്യത്തില്‍ വന്നു. അടച്ചുപൂട്ടുമ്പോള്‍നിക്ഷേപകരുടെ ബാധ്യത മുഴുവന്‍ തീര്‍ക്കാനാവശ്യമായ പണം പേടിഎം പേമെന്റ്‌ ബാങ്കിനുണ്ടെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ അറിയിച്ചു. ബാങ്കിന്റെയും നിക്ഷേപകരുടെയും താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ രീതിയിലാണു പ്രവര്‍ത്തനം, ബാങ്ക്‌മാനേജ്‌മെന്റിന്റെ പൊതുസ്വഭാവം നിക്ഷേപകരുടെയും പൊതുജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക വിരുദ്ധമാണ്‌, ബാങ്കിനെ തുടരാന്‍ അനുവദിക്കുന്നതുകൊണ്ട്‌ ഒരുവിധ പൊതുജനതാല്‍പര്യവും സംരക്ഷിക്കപ്പെടുന്നില്ല, പേമെന്റ്‌സ്‌ ബാങ്ക്‌ ലൈസന്‍സ്‌ വ്യവസ്ഥകള്‍ പാലിക്കുന്നില്ല എന്നിവയാണ്‌ ലൈസന്‍സ്‌ റദ്ദാക്കുന്നതിനു കാരണമായി റിസര്‍വ്‌ ബാങ്ക്‌ അറിയിച്ചിട്ടുള്ളത്‌. 2022 മാര്‍ച്ച്‌ പതിനൊന്നുമുതല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നു ബാങ്കിനോടു നിര്‍ദേശിച്ചിരുന്നു.

2024 ജനുവരി മുപ്പത്തിയൊന്നിനും ഫെബ്രുവരി പതിനാറിനും കൂടുതല്‍ ബിസിനസ്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയതിരുന്നു. നിലവിലുള്ള ഉപഭോക്താക്കളില്‍നിന്നു കൂടുതല്‍ നിക്ഷേപം സ്വീകരിക്കുകയോ വായ്‌പ നല്‍കുകയോ ടോപ്‌ അപ്പുകള്‍ അനുവദിക്കുകയോ പ്രീപ്പെയ്‌ഡ്‌ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ വാലറ്റുകള്‍ നല്‍കുകയോ ചെയ്യരുതെന്നും മറ്റുമായിരുന്നു ഈ നിയന്ത്രണങ്ങള്‍.

Moonamvazhi

Authorize Writer

Moonamvazhi has 1086 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!