കേരളത്തിന്‍റെ റെയിൽവേ പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കുമെന്ന് സതേണ്‍ റെയില്‍വെ ജനറല്‍ മാനേജർ.

adminmoonam

കേരളത്തിലെ റെയിൽവേ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് പുതുതായി ചുമതലയേറ്റ സതേൺ റെയിൽവേ ജനറൽ മാനേജർ മുഖ്യമന്ത്രിക്കു ഉറപ്പു നൽകി. സതേൺ റെയില്‍വെ ജനറല്‍ മാനേജരായി ചുമതലയേറ്റ ജോണ്‍ തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കേരളത്തിന്‍റെ റെയില്‍വെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യവേയാണ് ഇക്കാര്യത്തിൽ റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട് പരമാവധി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയത്.

നിര്‍ദിഷ്ട തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വെ ലൈന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിന്‍റെയും റെയില്‍വെയുടെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പറേഷനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. റെയില്‍വെയുടെ ഭാഗത്തുനിന്ന് ഈ പദ്ധതിക്ക് നല്ല പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലശ്ശേരി-മൈസൂര്‍ റെയില്‍വെ ലൈന്‍ യാഥാര്‍ത്ഥ്യമാക്കണം.

തിരുവനന്തപരും-ഡല്‍ഹി രാജധാനി എക്സ്പ്രസ്സ് പ്രതിദിനമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊട്ടിപ്പൊളിഞ്ഞതും നിലവാരമില്ലാത്തതുമായ കോച്ചുകളാണ് കേരളത്തില്‍ ഓടുന്നത്. അതിനാല്‍ കൂടുതല്‍ പുതിയ കോച്ചുകള്‍ ലഭ്യമാക്കണം. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ ശതാബ്ദി എക്സ്പ്രസ്സ്, ബംഗളൂരുവിലേക്ക് കൂടുതല്‍ ട്രെയിന്‍, എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാം ലൈന്‍ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി ഉന്നയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!