ഹാന്റ്കസ് ഭരണസമിതി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ജയം
പ്രാഥമികകൈത്തറിസഹകരണസംഘങ്ങളുടെ അപ്പെക്‌സ് സംഘമായ ഹാന്റക്‌സിന്റെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പാനല്‍ വിജയിച്ചു. പതിനാറില്‍ പതിനഞ്ചും എല്‍ഡിഫിനാണ്. പെരിങ്ങമ്മല വിജയന്‍ ആണു കോണ്‍ഗ്രസ്സില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടത്. എം.എം. ബഷീര്‍, ഡി.സുധാകരന്‍, പെരിങ്ങമ്മല വിജയന്‍ (തിരുവനന്തപുരം), കിഷോര്‍കുമാര്‍, എന്‍. രവീന്ദ്രന്‍ (കൊല്ലം, പത്തനംതിട്ട), ടി.അജയ് (ആലപ്പുഴ-കോട്ടയം-ഇടുക്കി), സി.ആര്‍.മണികണ്‌ഠന്‍, എം.ആര്‍. രാജേഷ്, പി.എസ്. സജീവന്‍ (എറണാകുളം-തൃശ്ശൂര്‍-പാലക്കാട് ), സി.വി. ഗോവിന്ദന് (മലപ്പുറം-കോഴിക്കോട്-വയനാട്) , കെ.വി. ജനാര്‍ദനന്‍, എന്‍. പ്രസാദ് (കണ്ണൂര്‍-കാസര്‍കോട്), കെ.രമണി, ആര്‍. ലത, ഡി. ഗിരിജാദേവി (വനിതാസംവരണം), ഡി. ബാഹുലേയന്‍ (എസ്‌സി-എസ്‌ടി) എന്നിവരാണു തിരഞ്ഞെടുക്കപ്പെട്ടവര്‍.


