സഹകരണസംഘങ്ങളിൽ കുടിശ്ശികയായ വായ്പയുടെ പലിശ വരുമാനമായി കണക്കാക്കേണ്ടതില്ലെന്ന് തീരുമാനിച്ചാൽ 99% സംഘങ്ങളുടെയും ആദായ നികുതി പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഡോ:എം.രാമനുണ്ണി.

adminmoonam

നിലവിലുള്ള ഓഡിറ്റ് മാന്വൽ പരിഷ്കരിച്ച് സഹകരണസംഘങ്ങളുടെ ആദായനികുതി പ്രശ്നം പരിഹരിക്കാമെന്ന് പ്രമുഖ സഹകരണ വിചക്ഷണനും ലാഡറിന്റെ ചീഫ് കമേഴ്സ്യൽ മാനേജരുമായ ഡോക്ടർ എം. രാമനുണ്ണി പറഞ്ഞു. സഹകരണ രംഗത്തുള്ള നിലവിലുള്ള പ്രശ്നങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ സഹകരണ സംഘങ്ങളിൽ കുടിശ്ശികയായ വായ്പയുടെ പലിശ വരുമാനം എന്ന നിലയിൽ കണക്കാക്കി അതിനാവശ്യമായ പ്രൊവിഷൻ വെക്കുന്ന രീതിയാണ് നിലവിലുള്ളത്. അങ്ങനെ വരുമാനമായി കണക്കാക്കുന്നതിനാലാണ് അത് ആദായ നികുതിയുടെ പരിധിയിൽ വരുന്നത്. ഇത് ലഭിച്ചിട്ടില്ല എന്നതിനാൽ യഥാർത്ഥത്തിൽ വരുമാനമല്ല. അർബൻ ബാങ്ക് കളിലും ജില്ലാ സഹകരണ ബാങ്കുകളിലും ഈ രീതി തുടരുന്നില്ല. ജില്ലാ സഹകരണ ബാങ്കുകളിലെയും അർബൻ ബാങ്കുകളിലെയും നിലവിലെ രീതി പ്രാഥമിക സഹകരണ സംഘങ്ങളിലും അനുവർത്തിച്ചാൽ പ്രശ്നം പരിഹരിക്കപ്പെടും. ഇപ്പോഴത്തെ രീതി വേണ്ടെന്നുവച്ചാൽ 99 ശതമാനം സഹകരണ സംഘങ്ങളുടെയും ആദായ നികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് കേന്ദ്ര സർക്കാരിന്റെയോ റിസർവ് ബാങ്കിന്റെയോ ആദായനികുതി വകുപ്പിന്റെയോ അനുമതി ആവശ്യമില്ല. ഒരു എക്സിക്യൂട്ടീവ് ഓർഡറിലൂടെ ഈ പ്രശ്നം സർക്കാറിന് പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്ക്, സർക്കാർ, ബിസിനസ് കറസ്പോണ്ടന്റ് എന്നിവർക്കാണ് 194N എക്സംപ്ഷൻ ലഭിക്കുന്നത്. അങ്ങനെയെങ്കിൽ കേരളബാങ്ക് രൂപീകരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ കേരള ബാങ്കിന്റെ ബി.സി.യായി പ്രവർത്തിക്കുമെന്ന് സർക്കാർ ഒരു ഉത്തരവ് ഇറക്കിയാൽ194N പ്രശ്നം പരിഹരിക്കപ്പെടും. നിലവിലുള്ള പ്രാഥമിക സഹകരണ സംഘങ്ങളുടെ സോഫ്റ്റ്‌വെയറുകൾ പരസ്പരം ഏകോപിപിച്ചാൽ പണത്തിന്റെ വിനിയോഗം കുറയ്ക്കാനും പകരം തുക പരസ്പരം കൈമാറാനും കഴിയും. അതുപോലെ ഇടപാടുകാരെ ക്യു.ആർ. കോഡ്ന്റെ പരിധിയിൽ കൊണ്ടുവന്നാൽ പണമായി കൊടുക്കുന്നതിനു പകരം ഡിജിറ്റൽ ട്രാൻസാക്ഷൻ വഴി ഇടപാടുകൾ നടക്കും. ഇതുവഴി 269 SS, ST, T തുടങ്ങിയ നിയമങ്ങളെ മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മേഖലയിലുള്ളവരുടെ കൂട്ടായ്മയിലൂടെയും അഭിപ്രായങ്ങൾ മുഖവിലക്കെടുത്തും പ്രശ്നപരിഹാരത്തിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!