വയനാട് ജില്ല ടെമ്പിള്‍ എംപ്ലോയീസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി കമ്പ്യൂട്ടര്‍ വല്‍ക്കരിച്ചു

Deepthi Vipin lal

വയനാട് ജില്ല ടെമ്പിള്‍ എംപ്ലോയീസ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി കമ്പ്യൂട്ടര്‍ വല്‍ക്കരിച്ചതിന്റെ സ്വിച്ച് ഓണ്‍ കര്‍മം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. ആര്‍. മുരളി നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ടി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി എം.എല്‍.എ. ഒ. ആര്‍. കേളു, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണന്‍, തിരുനെല്ലി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. സി. സദാനന്ദന്‍,തിരുനെല്ലി ക്ഷേത്രം പുണരുദ്ധാരണ കമ്മിറ്റി സെക്രട്ടറി കെ. അനന്തന്‍ നമ്പ്യാര്‍, സംഘം ഭരണസമിതി അംഗങ്ങള്‍, സംഘം മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. സംഘം ഭരണസമിതി അംഗമായ കെ. പി. അനില്‍ കുമാര്‍ നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!