സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ചു

Deepthi Vipin lal

സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ട് സന്ദര്‍ശിച്ചു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മന്ത്രിക്ക് സി.എന്‍. വിജയകൃഷ്ണന്‍ ഉപഹാരം നല്‍കി ആദരിച്ചു.

തുടര്‍ന്ന് മന്ത്രി മുഖ്യ പ്രഭാഷണം നടത്തി. കുന്നമംഗലം എം.എല്‍.എ പി.ടി.എ റഹീം, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓലിക്കല്‍ ഗഫൂര്‍, വാര്‍ഡ് മെമ്പര്‍ വിശ്വന്‍ വെളളലേശരി എന്നിവര്‍ സംസാരിച്ചു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ: നാരായണന്‍കുട്ടി വാര്യര്‍ സ്വാഗതവും സെക്രട്ടറി കെ. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!