കേരള കോ.ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എറണാകുളം മേഖലാ കണ്‍വെന്‍ഷന്‍ നടത്തി

moonamvazhi

സഹകരണ മേഖലയിലെ ഒറ്റപ്പെട്ട കള്ളനാണയങ്ങളെ ചൊല്ലി മേഖലയെ അപ്പാടെ തകര്‍ക്കാനുള്ള നീക്കത്തെ ചെറുക്കണമെന്ന് കേരള കോ.ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ എറണാകുളം മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എറണാകുളം ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് സഹകരണ സംഘം ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സഹകരണ ബാങ്ക് പ്രസിഡന്റ്‌സ് അസോസിയേഷന്‍ കണയന്നൂര്‍ താലൂക്ക് സെക്രട്ടറി അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.കരുണാകരന്‍ അദ്ധ്യക്ഷനായി. അസോസിയേഷന്‍ സംസ്ഥാന എക്‌സി.അംഗം വി.എ.രമേഷ്, പി.എഫ്.റെയ്മണ്ട്, രേണുകാ ചക്രവര്‍ത്തി,സി.ബി.പ്രദീപ്, കെ.കെ.ഗോകുലനാഥന്‍, ടി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!