കേന്ദ്ര ബജറ്റിൽ വ്യക്തികൾക്ക് തുക പിൻവലിക്കാനുള്ള അവകാശം 20,000 രൂപയിൽ നിന്ന് 2 ലക്ഷമാക്കി വർധിപ്പിച്ചത് സ്വാഗതാർഹം: കേരള സഹകരണ ഫെഡറേഷൻ

moonamvazhi

കേന്ദ്ര ഗവൺമെന്റിന്റെ ബജറ്റിൽ വ്യക്തികൾക്ക് തുക പിൻവലിക്കാനുള്ള അവകാശം 20,000 രൂപയിൽ നിന്ന് 2 ലക്ഷമാക്കി വർധിപ്പിച്ചതിനെ കേരള സഹകരണ ഫെഡറേഷൻ സ്വാഗതം ചെയ്തു.

അതേസമയം സംഘങ്ങൾക്ക് പണം പിൻവലിക്കാം എന്നുള്ളത് ഒരു കോടിയിൽ നിന്നും 3 കോടിയാക്കി മാറ്റിയിട്ടുമുണ്ട്. മൂന്നു കോടി കഴിഞ്ഞാൽ ടി.ഡി. എസ് പിടിക്കണമെന്നാണ് നിർദേശം. കേരളത്തിലെ സഹകരണ സംഘങ്ങളാണ് കെ.എസ്.ആർ.ടി.സി പെൻഷനും സാമൂഹ്യ ക്ഷേമ പെൻഷനുകളും വിതരണം ചെയ്യുന്നത്. അതിനു വേണ്ടി തന്നെ എല്ലാ മാസവും കോടിക്കണക്കിന് രൂപ പിൻവലിക്കേണ്ടി വരുന്നുണ്ട്. അത് പണമായി തന്നെ വ്യക്തികൾക്ക് നൽകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് സംഘങ്ങൾക്ക് പിൻവലിക്കാനുള്ള പരിധി മൂന്ന് കോടി എന്നുള്ളത് എടുത്തു കളയണമെന്ന് സഹകരണ ഫെഡറേഷൻ ആവശ്യപ്പെട്ടു.

കേന്ദ്ര ഗവൺമെന്റും നബാർഡുമൊക്കെ അവരു നൽകുന്ന ഫണ്ടിന് സബ്സിഡി തന്നു കൊണ്ട് മറ്റു യൂണിറ്റുകൾ ആരംഭിക്കുന്നതു പോലെ സംഘങ്ങൾ സ്വന്തം ഫണ്ട് ഉപയോഗിച്ച് സ്വാശ്രയ ഗ്രൂപ്പുകൾക്ക് ലോൺ നൽകിയാൽ ആ ഗ്രൂപ്പുകൾക്കുള്ള വായ്പയ്ക്കും സംഘങ്ങളുടെ സ്വന്തം ഫണ്ടിൽനിന്നു കൊടുക്കുന്ന വായ്പയ്ക്കും കേന്ദ്ര ഗവൺമെന്റ് സബ്സിഡി തരാനുള്ള ഒരു സ്കീം തയ്യാറാക്കണം എന്നും സഹകരണ ഫെഡറേഷൻ ആവശ്യപ്പെട്ടു.

ഈ രണ്ട് ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രിയ്ക്കും എം.പിമാർക്കും നിവേദനം നൽകാനൻ തീരുമാനിച്ചിട്ടുണ്ടെന്ന് സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണനും ജനറൽ സെക്രട്ടറി അഡ്വ. എം.പി സാജുവും അറിയിച്ചു.

 

 

Leave a Reply

Your email address will not be published.

Latest News