സഹകരണ ജീവനക്കാരുടെ ക്ഷേമ നിധി ബോര്‍ഡ് ഇനി ജവഹര്‍ സഹകരണ ഭവനില്‍

Deepthi Vipin lal

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമ നിധി ബോര്‍ഡ് ജവഹര്‍ സഹകരണ ഭവനിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ ബോര്‍ഡിന്റെ ബ്രോഷര്‍ കടകംപള്ളി സുരേന്ദ്രന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. വെല്‍ഫയര്‍ ബോര്‍ഡിന്റെ ആദ്യ വൈസ് ചെയര്‍മാന്‍ എം. എച്ച്. ഷാരിയര്‍ സഹകരണ സംഘം രജിസ്ട്രാര്‍ ജെറാമിക് ജോര്‍ജ് , പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ സതീന്ദ്രകുമാര്‍ എന്നിവര്‍ സംസാരിച്ചു. വെല്‍ഫയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. രാജഗോപാല്‍ സ്വാഗതവും അഡീഷണല്‍ രജിസ്ട്രാര്‍ മുഹമ്മദ് നൗഷാദ് നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!