റിപ്പോനിരക്ക് 5.25ശതമാനമായി തുടരും
- വിദേശനാണ്യ ആകര്‍ഷിക്കാന്‍ 5 നടപടികള്‍
- ആഗോളസാമ്പത്തികരംഗത്തു കരിനിഴല്‍
- കാലവര്‍ഷക്കുറവും എല്‍നിനോയും ബാധിച്ചേക്കാം
ബാങ്കുകള്‍ അടിയന്തരഘട്ടത്തില്‍ റിസര്‍വ്ബാങ്കില്‍നിന്ന് എടുക്കുന്ന ഏകദിനവായ്പയുടെ പലിശ നിരക്കായ റിപ്പോനിരക്കില്‍ മാറ്റം വരുത്തേണ്ടെന്നു റിസര്‍വ് ബാങ്കിന്റെ മൂന്നുദിവസത്തെ പണസമിതിയോഗം തീരുമാനിച്ചു. റിപ്പോനിരക്ക് 5.25 ശതമാനമായി തുടരും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്. സ്റ്റാന്റിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി അഞ്ചുശതമാനമായും മാര്‍ജിനല്‍ സ്റ്റാന്റിങ് ഫെസിലിറ്റിനിരക്കും ബാങ്കുനിരക്കും അഞ്ചരശതമാനമായും തുടരും. പ്രതീക്ഷിക്കുന്ന മൊത്തആഭ്യന്തരോല്പാദനവളര്ച്ചാ
പശ്ചിമേഷ്യയിലെ പ്രതിസന്ധിമൂലം ആഗോളസാമ്പത്തികനില ഇരുണ്ടതാണ്. ഇന്ധനവില കുതിച്ചുയരുകയാണ്. ആഗോളവിതരണശൃംഖലകളിലെ ശൈഥില്യവും തുടരുന്നു. സാമ്പത്തികനയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. വിതരണശൃംഖലയിലുണ്ടായ ആഘാതം നാലാംത്രൈമാസപാദത്തോടെ കുറയുമെന്നു പ്രതീക്ഷിക്കുന്നു.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണയിലും കുറവായിരിക്കുമെന്നതിനാലും എല്‍നിനോ റിസ്കുകള്‍ പ്രചിക്കപ്പെട്ടിട്ടുള്ളതിനാലും സാമ്പത്തികനില ഇരുണ്ടതാണ്. ഇന്ധനവിലവര്‍ധനയും വിതരണശൃംഖലകളിലുണ്ടായ തടസ്സങ്ങളും സാമ്പത്തികപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ആഭ്യന്തരഡിമാന്റ് ശക്തമാണ്. നിര്‍മാണമേഖലയും സേവനമേഖലയും വികസിക്കുന്നുണ്ട്. ഭക്ഷ്യരംഗത്ത് അനിശ്ചിതത്വമുണ്ട്. വിലക്കയറ്റസാധ്യത പെരുപ്പിച്ചുകാണിക്കപ്പെടുന്നു
വിദേശനാണ്യം ആകര്‍ഷിക്കാന്‍ അഞ്ചുനടപടികള് ഗവര്‍ണര്‍ പ്രഖ്യാപിച്ചു.
പൂര്ണപ്രാപ്യതാറൂട്ടിലുള്ള സര്ക്കാര്കടപ്പത്രങ്ങളുടെ കാര്യത്തില്‍ സ്പെസിഫൈഡ് സെക്യൂരിറ്റികളുടെ മേഖല വിപുലമാക്കി. പതിനഞ്ചുകൊല്ലത്തെയും മുപ്പതുകൊല്ലത്തെയും നാല്പതുകൊല്ലത്തെയും കാലാവാധിയുള്ള പുതുതായി ഇറക്കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റികളെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണിത്. സെബി രജിസ്ട്രേഷന് ഇല്ലാതെതന്നെ ഓഹരിവിപണിയില്‍ വിപണനം ചെയ്യപ്പെടുന്ന ഓഹരികളില്‍ നിക്ഷേപിക്കാനുള്ള എന്‍ആര്‍ഐകളുടെയും ഒസിഐകളുടെയും പരിധിയും ഉയര്‍ത്തി. ഈ സൗകര്യം ഇന്ത്യക്കുപുറത്തു താമസിക്കുന്ന എല്ലാ വ്യക്തികള്‍ക്കുമായി വിപുലമാക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ അവരെയും എന്‍ആര്‍ഐകള്‍ക്കും ഒസിഐകള്‍ക്കും തുല്യമായി കണക്കാക്കും. പൊതുമേഖലാസ്ഥാപനങ്ങളുടെ ഇസിബികള്‍ (ബാഹ്യവാണിജ്യവായ്പവാങ്ങലുകള്

