എം.പത്മനാഭന്റെ നിര്യാണത്തില്‍ സി. എന്‍. വിജയകൃഷ്ണന്‍ അനുശോചിച്ചു

Deepthi Vipin lal

കോഴിക്കോട് ജില്ലയിൽ മാത്രമല്ല മലബാറിൽ തന്നെ സഹകരണ ആശുപത്രി രംഗത്ത് പ്രവർത്തിച്ച ഏറ്റവും നല്ല സഹകാരികളിൽ ഒരാളാണ് പത്മനാഭൻ മാസ്റ്ററെന്ന് എം.വി.ആർ കാൻസർ സെൻറർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു.

അദ്ദേഹത്തിന്റെ നിര്യാണം പാർട്ടിക്ക് മാത്രമല്ല സഹകരണ മേഖലയ്ക്കും കൂടിയാണ് നഷ്ടമായത്. രാഷ്ട്രീയത്തിന് അതീതമായി സഹകാരികളെ ഒന്നിച്ചു കൊണ്ടു പോകുവാൻ പത്മനാഭൻ മാസ്റ്റർ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും പാർട്ടിക്കും വന്ന തീരാ നഷ്ടത്തിൽ പങ്കു ചേരുന്നതായും വിജയകൃഷ്ണൻ അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!