തണ്ണീര്‍പന്തലൊരുക്കി സഹകരണ സ്ഥാപനങ്ങള്‍

moonamvazhi

സര്‍ക്കാരിന്റെയും സഹകരണവകുപ്പിന്റെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് തണ്ണീര്‍പന്തലൊരുക്കി സഹകരണ സ്ഥാപനങ്ങള്‍. കടുത്ത വേനലില്‍ ആശ്വാസമായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി തണ്ണിമത്തന്‍ വെള്ളം, മോര് വെള്ളം, ഗ്ലൂക്കോസ് വെള്ളം, ഒ. ആര്‍. എസ്. വെള്ളം, നാരങ്ങ വെള്ളം എന്നിവ വിതരണം ചെയ്യുന്നുണ്ട്.

എളംകുന്നപ്പുഴ എസ്.സി എസ്.ടി സര്‍വ്വീസ് സഹകരണ സംഘം

എളംകുന്നപ്പുഴ എസ്.സി എസ്.ടി സര്‍വ്വീസ് സഹകരണ സംഘം തണ്ണീര്‍ പന്തലുകള്‍ ആരംഭിച്ചു. പുതുവൈപ്പ് ഹെഡ് ഓഫീസിലെ തണ്ണീര്‍ പന്തല്‍ സംഘം പ്രസിഡണ്ട് ടി സി ചന്ദ്രനും വളപ്പ് സബ്ബ് സെന്ററിലെ തണ്ണീര്‍ പന്തല്‍ സംഘം വൈസ് പ്രസിഡന്റ് പി കെ സിബിന്‍കുമാറും ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം കെ സെല്‍വരാജ്, ഓഡിറ്റര്‍ മേരി ഷാലറ്റ്, ഭരണ സമിതി അംഗങ്ങളായ പി ബി രാജേഷ്, സിനില പ്രവീണ്‍, ശാരി കൃഷ്ണ മിനേഷ്, അക്കൗണ്ടന്റ് ഷീബ സി എ എന്നിവര്‍ പങ്കെടുത്തു.

കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക്

കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് കുട്ടമശ്ശേരി ജംഗ്ഷനിലും, കീഴ്മാടും തണ്ണീര്‍ പന്തലുകള്‍ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് എം.മീതിയന്‍ പിള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ ദിനത്തില്‍ തണ്ണീര്‍മത്തന്‍, കുടിവെള്ളം മുതലായവ വിതരണം ചെയ്തു. ഭരണ സമിതി അംഗങ്ങളായ പി.എ. ഷാജഹാന്‍, കെ.രഘുനാഥന്‍ നായര്‍, കെ.കെ.അബ്ദുള്‍ ലത്തീഫ്, സഹകരണ വകുപ്പ് ആഡിറ്റര്‍ സൂരജ് .കെ, യുവജന വായനശാല പ്രസിഡന്റ് വി.എ. മന്മഥന്‍, ബാങ്ക് സെക്രട്ടറി വി.എ. ആനന്ദവല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.

പഴവങ്ങാടിക്കര സര്‍വീസ് സഹകരണ ബാങ്ക്


പഴവങ്ങാടിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കിന്റെ ഹെഡ് ഓഫീസ് ശാഖയില്‍ തണ്ണീര്‍ പന്തല്‍ ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ജേക്കബ് ലൂക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. സംഭാരം, ചൂടുവെള്ളം, തണുത്ത വെള്ളം, ജ്യൂസുകള്‍ എന്നിവ തികച്ചും സൗജന്യമായി ഈ വേനല്‍ കാലം കഴിയുന്നത് വരെ വരെ നല്‍കുന്നതാണ് എന്ന് ബാങ്ക് പ്രസിഡന്റ് ശ്രീ. ജേക്കബ് ലൂക്കോസ് അറിയിച്ചു. ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

പഴയങ്ങാടി സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

പഴയങ്ങാടി സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പഴങ്ങാടിയില്‍ ആരംഭിച്ച തണ്ണീര്‍പ്പന്തല്‍ റിട്ടയേര്‍ഡ് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ അഡ്വ.രമേശന്‍.എം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ഉമേഷ്.കെ.വി അധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടര്‍ രഘു നാഥന്‍ എം.കെ സ്വാഗതവും സംഘം സെക്രട്ടറി രചന നന്ദിയും പറഞ്ഞു. ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ചേരാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

 

ചേരാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പിള്ളി നിര്‍വ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം.എം. ജിനീഷ് അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ടി ആര്‍. ഭരതന്‍, ശാന്തകുമാര്‍, സാന്റി എസ്.ജെ. മേരി ജെയിംസ്, സ്മിത കെ.ജി ബാങ്ക് സെക്രട്ടറി ബി.ജയശ്രീ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സെക്രട്ടറി അനില്‍ സി.പി തുടങ്ങിയവര്‍ പങ്കെടുത്തു.

ആവിലോറ സര്‍വീസ് സഹകരണ ബാങ്ക്

ആവിലോറ സര്‍വീസ് ബാങ്കിലും തണ്ണീര്‍ പന്തല്‍ പദ്ധതി ആരംഭിച്ചു .ബാങ്ക് പ്രസിഡന്റ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുല്‍ റഷീദ് , ഗീതഭയ്, ജവഹര്‍, ബരിക്, രുക്കു എന്നിവര്‍ പങ്കെടുത്തു.

ചമ്പക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക്

ചമ്പക്കുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍ ബാങ്ക് പ്രസിഡന്റ് കുര്യന്‍ ജേക്കബ് മാപ്പിളശ്ശേരി ഉദ്ഘാടനം ചെയ്തു …

അഷ്ടമിച്ചിറ സര്‍വീസ് സഹകരണ ബാങ്ക്

അഷ്ടമിച്ചിറ സര്‍വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍ ഹെഡ് ഓഫീസ് അങ്കണത്തില്‍ ചാലക്കുടി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ബ്ലിസന്‍ സി. ഡേവിസ് ഉദ്ഘാടനം ചെയ്തു. വി.എം. വത്സന്‍ അധ്യക്ഷത വഹിച്ചു. കെ.വി ഡേവിസ് സ്വാഗതവും എന്‍.എസ്. സനുഷ നന്ദിയും പറഞ്ഞു. ടി.കെ.ശിവജി, എം.കെ.ബാബു, ബീന സാബു, ജോണി കോക്കട്ടില്‍, വേലായുധന്‍ മച്ചിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!