കോവിഡ് കിറ്റുമായി കണ്‍സ്യൂമര്‍ഫെഡ്

Deepthi Vipin lal

കോവിഡ് പ്രതിരോധത്തിനുള്ള ഉല്‍പ്പന്നങ്ങളും മരുന്നുമടങ്ങിയ കോവിഡ് കിറ്റുമായി കണ്‍സ്യൂമര്‍ഫെഡ്. 200 രൂപയാണ് കിറ്റിന്റെ വില.

കണ്‍സ്യൂമര്‍ഫെഡ് നേരിട്ടു നടത്തുന്ന 78 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയാണ് ഇവ ആദ്യം വിപണിയിലെത്തിക്കുക. പിന്നീട് പ്രാഥമിക സഹകരണ സംഘങ്ങളുടെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയും കിറ്റ് വില്‍ക്കും.

പാരസെറ്റമോള്‍ ഗുളിക, മൗത്ത് വാഷ്, വൈറ്റമിന്‍ സി, ബി. കോംപ്ലക്‌സ്, കയ്യുറകള്‍, ആവി കൊള്ളാനുള്ള മരുന്ന്, മൂന്നു പാളിയുള്ള മാസ്‌ക്, N 95 മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവയാണ് കിറ്റിലുണ്ടാവുക.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!