പെരിന്തൽമണ്ണയിൽ കലാ സാംസ്‌കാരിക സഹകരണ സംഘത്തിന്റെ കീഴിൽ കലാ പരിശീലന ക്ലാസ്

Deepthi Vipin lal

പെരിന്തൽമണ്ണ കലാ സാംസ്‌കാരിക സഹകരണ സംഘത്തിന്റെ കീഴിൽ വിവിധ കലാ പരിശീലന ക്ലാസുകൾ നടത്തുന്ന സംസ്കാര ആർട്സ് അക്കാദമിയിൽ നൃത്തം, സംഗീതം, ചെണ്ട, തബല, കീബോർഡ്, വയലിൻ തുടങ്ങിയ  ക്ലാസുകൾ പുനരാരംഭിച്ചു.

കോവിഡ് – 19 മൂലം  കഴിഞ്ഞ വർഷം മാർച്ചിൽ നിർത്തിവെച്ച ക്ലാസുകൾ എല്ലാം ഞായറാഴ്ച ദിവസങ്ങളിൽ ഇനി  ഉണ്ടായിരിക്കും. പുനരാരംഭിച്ച ക്ലാസ്സുകൾ സംഘം പ്രസിഡന്റ് പാലനാട് ദിവാകരൻ ഉദ്ഘാടനം ചെയ്തു.

ഡയരക്ടർ വി.രാജേന്ദ്രൻ, കലാമണ്ഡലം സുശീല, എഡ്വിവിൻ അനീഷ്,  സംഘം സെക്രട്ടറി വിബിൻ മനമ്മൽ തുടങ്ങിയവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!