32 സഹകരണ സംഘങ്ങള്‍ക്ക് റിസ്‌ക് ഫണ്ട് നിയമാവലിയില്‍ ഇളവ് നല്‍കി സഹായം നല്‍കാന്‍ തീരുമാനം

moonamvazhi

ഗുരുതരമായ അസുഖം ബാധിച്ചും മരണം സംഭവിച്ചും എടുത്ത വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സംഭവങ്ങളില്‍ ചട്ടത്തില്‍ ഇളവ് നല്‍കി റിസ്‌ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്തെ 32 സഹകരണ സംഘങ്ങളില്‍നിന്ന് വായ്പ എടുത്തവര്‍ക്ക് ഈ ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

റിസ്‌ക് ഫണ്ട് വ്യവസ്ഥ അനുസരിച്ച് ആനുകൂല്യത്തിന് അര്‍ഹരല്ലാത്തവര്‍ക്കാണ് ഈ സഹായം ലഭിച്ചിട്ടുള്ളത്. മാനുഷിക പരിഗണന നല്‍കി ഇവര്‍ക്ക് ധനസഹായം അനുവദിക്കാന്‍ വ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്ന് സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. ജുലായ് അഞ്ചിന് ഇക്കാര്യം ചൂണ്ടിക്കാട്ടി ബോര്‍ഡ് സെക്രട്ടറി സര്‍ക്കാരിന് കത്തുനല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഇത്തരവിറങ്ങിയിട്ടുള്ളത്. 32പേര്‍ക്കായി 51.05 ലക്ഷം രൂപയാണ് ഇതിനായി റിസ്‌ക് ഫണ്ടില്‍നിന്ന് അനുവദിക്കുക.

നല്ലാണിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്, ഇടമലയാര്‍ സര്‍വീസ് സഹകരണ ബാങ്ക്, വെണ്ടാര്‍ സഹകരണ ബാങ്ക്, പത്തനാപുരം സഹകരണ ബാങ്ക്, കുലശേഖരപുരം സഹകരണ ബാങ്ക്, മൈനാകപ്പള്ളി വില്ലേജ് സഹകരണ ബാങ്ക്, പരവൂര്‍ എസ്.എന്‍.വി.ആര്‍.സി. ബാങ്ക്, കുമരകം റീജിയണല്‍ സഹകരണ ബാങ്ക്, സഹകരണ ഡിപ്പാര്‍ട്ട്‌മെന്റല്‍ എംപ്ലോയീസ് സഹകരണ സംഘം, വെച്ചൂര്‍ പഞ്ചായത്ത് സഹകരണ ബാങ്ക്, വാഴൂര്‍ ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക്, ആര്‍പ്പൂക്കര സഹകരണ ബാങ്ക്, വാകത്താനം സഹകരണ ബാങ്ക്, നാട്ടകം സഹകരണ ബാങ്ക്, ഏറ്റുമാനൂര്‍ സഹകരണ ബാങ്ക്, എടച്ചേരി സഹകരണ ബാങ്ക്, മൂടാടി സഹകരണ ബാങ്ക്, കോട്ടക്കല്‍ സഹകരണ ബാങ്ക്, പരപ്പനങ്ങാടി സഹകരണ ബാങ്ക്, ചേലേമ്പ്ര സഹകരണ ബാങ്ക്, മുണ്ടിയപ്പള്ളി സഹകരണ ബാങ്ക്, കൊടുമണ്‍ റബ്ബര്‍ പ്ലാന്റേഷന്‍ എംപ്ലോയീസ് സഹകരണ സംഘം, വെങ്ങിണിശ്ശേരി സഹകരണ ബാങ്ക്, കരകുളം സഹകരണ ബാങ്ക്, വെണ്‍പകല്‍ സഹകരണ ബാങ്ക്, കഴക്കൂട്ടം സഹകരണ ബാങ്ക്, പാങ്ങോട് സഹകരണ ബാങ്ക്, മുണ്ടേല സഹകരണ ബാങ്ക്, പാലോട് സഹകരണ ബാങ്ക്, ഹാന്റക്‌സ് സ്റ്റാഫ് ക്രഡിറ്റ് സഹകരമ സംഘം, കേരള മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് ഹൗസിങ് സഹകരണ സംഘം, ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘം, പോലീസ് സ്റ്റാഫ് സഹകരണ സംഘം, തിരുവനന്തപുരം സഹകരണ ബാങ്ക് എന്നിവയില്‍നിന്നുള്ള അപേക്ഷകളിലാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!