സഹകരണസ്ഥാപനങ്ങളിലെ അവിശ്വാസം: ;ചട്ടം കോടതി ശരിവച്ചു
സഹകരണസ്ഥാപനങ്ങളില്‍ ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവരുന്നതു സംബന്ധിച്ചു മുന്‍എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു കൊണ്ടുവന്ന ഭേദഗതി ഹൈക്കോടതി ശരിവച്ചു. കേരളസഹകരണസംഘം ചട്ടങ്ങളില്‍ 43സി വ്യവസ്ഥ കൂട്ടിച്ചേര്‍ത്ത നടപടിയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് മുരളീകൃഷ്ണയുമടങ്ങിയ ഡിവിഷന്‍ബെഞ്ച് ശരിവെച്ചത്. കേരളസംസ്ഥാനസഹകരണകാര്ഷികഗ്രാ മവികസനബാങ്ക് മുന്‍ പ്രസിഡന്റ് ഷാജി മോഹന്‍ സമര്‍പ്പിച്ച ഹര്ജിയിലാണിണിത്. (ഷാജിമോഹന്‍ നിലവില്‍ കേരളസംസ്ഥാനസഹകരണകാര്ഷികഗ്രാ മവികസനബാങ്കിന്റെ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനറാണ്).

43 സി കൂട്ടിച്ചേര്‍ക്കപ്പെട്ട നടപടി വളരെ പൊതുപ്രാധാന്യമുള്ള നിയമപ്രശ്നമാണെന്നും അതു ഡിവിഷന്‍ബെഞ്ചിന്റെ പരിഗണന അര്‍ഹിക്കുന്നതാണെന്നുമുള്ള സിംഗിള്‍ബെഞ്ചിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണു പ്രശ്നം ഡിവിഷന്‍ബെഞ്ചിന്റെ പരിഗണനക്കു വന്നത്. 43സി ചട്ടം ഭരണഘടനാവിരുദ്ധവും സ്വേച്ഛാപരവുമാണെന്നു ഹര്ജിക്കാരന് വാദിച്ചു. സംസ്ഥാനസഹകരണനിയമത്തിലും ചട്ടത്തിലും സഹകരണസംഘം ഭരണസമിതികളുടെ തിരഞ്ഞെടുപ്പുസംബന്ധിച്ച സ്കീമിനു വിരുദ്ധമാണിതെന്നും വാദിക്കപ്പെട്ടു.
എന്നാല്‍, തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ഭരണസമിതിയെ പുറത്താക്കാന്‍ സഹകരണസംഘത്തിന്റെ അംഗങ്ങളുടെ പൊതുയോഗത്തിനു ജനാധിപത്യപരമായ അവകാശമുണ്ടെന്നു കോടതി വ്യക്തമാക്കി. അതിനുള്ള സംവിധാനം സഹകരണസംഘങ്ങളുടെ ജനാധിപത്യപരമായ നിയന്ത്രണത്തിന്റെ ഭാഗമാണ്. സഹകരണസംഘം നിയമങ്ങളിലെയും ചട്ടങ്ങളിലെയും തിരഞ്ഞെടുപ്പുസംബന്ധിച്ച വ്യവസ്ഥകള്‍ക്ക് അതു വിരുദ്ധവുമല്ല. സ്റ്റാറ്റിയൂട്ടിലെ വ്യവസ്ഥകള്‍ എങ്ങനെ നടപ്പാക്കണമെന്നും നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഫലപ്രദമായി സാധ്യമാക്കാന്‍ എന്തെല്ലാം നപടിപടികളെടുക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം നിയമനിര്‍മാണസഭയ്ക്കും അതിന്റെ പ്രതിനിധികള്‍ക്കുമാണ്. അത്തരം നയപരിമായ തീരുമാനങ്ങളുടെ മെരിറ്റോ ജ്ഞാനപക്വതയോ വിലയിരുത്താന്‍ കോടതിക്കാവില്ല. ഈ സാഹചര്യത്തില്‍ കേരളസഹകരണനിയമത്തിന്റെ 33(1) വകുപ്പുകാരം പൊതുയോഗത്തിനു ഭരണസമിതിയെ നീക്കാന്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള നടപടിക്രമം നിഷ്കര്ഷി്ചുകൊണ്ടുവന്ന ഭേദഗതി ഭരണഘടനാവിരുദ്ധമോ നിയമവിരുദ്ധമോ അല്ലെന്നു കോടതി വ്യക്തമാക്കി.

