ഇത്തവണത്തെ കാലവര്‍ഷം ചെല്ലാനത്തുകാരെ ഭയപ്പെടുത്തുന്നില്ല – സഹകരണ മന്ത്രി

Deepthi Vipin lal

ഇത്തവണത്തെ കാലവര്‍ഷം ചെല്ലാനത്തുകാര്‍ക്ക് ആശ്വാസം പകരുന്നു എന്നത് തനിക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ആഭിപ്രായപ്പെട്ടു. ചെല്ലാനത്തെ തീരസംരക്ഷണപ്രവര്‍ത്തനം ഇത്രയും ഫലപ്രദമായും ഗുണമേന്മയോടെയും സമയബന്ധിതമായും നിര്‍വ്വഹിച്ചു വരുന്നത് ഒരു സഹകരണ സ്ഥാപനമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് എന്നതാണ് അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളതീരത്തു രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന പത്ത് ഹോട്ട് സ്‌പോട്ടുകളില്‍ ശാസ്ത്രീയമായി നടത്തുന്ന തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച ആദ്യപദ്ധതിയായാണ് എറണാകുളം ജില്ലയിലെ ചെല്ലാനത്ത് നിര്‍മ്മാണം തുടങ്ങിയത്. മുഖ്യമന്ത്രി നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കുന്നതിനു മുമ്പുതന്നെ സൊസൈറ്റി അവിടെ ടെട്രാപോഡ് ഉപയോഗിച്ചുള്ള തീരസംരക്ഷണം ആരംഭിച്ചിരുന്നു.

മഴക്കാലത്തിനു മുമ്പു പരമാവധി നീളത്തില്‍ പണി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ പണി തുടങ്ങിയത്. ടെട്രാപോഡ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കടല്‍ഭിത്തിയും പുലിമുട്ടുകളുടെ ശൃംഖലയും ഉള്‍പ്പെടുന്ന ഈ പദ്ധതി ഒരു നാടിന്റെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരം കൂടിയാണ്. ഇത് ആയിരക്കണക്കിന് തീരദേശവാസികള്‍ക്കാണ് ആശ്വാസമരുളുന്നത് – മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News