റിസ്‌ക് ഫണ്ട് വിഹിതം വര്‍ദ്ധനവ് പിന്‍വലിക്കണം: കെ.സി.ഇ.സി

moonamvazhi

സഹകരണ സംഘങ്ങള്‍ വായ്പാ തുകയില്‍ നിന്നും ഈടാക്കി അടവാക്കേണ്ട റിസ്‌ക്ഫണ്ട് വിഹിതത്തിലെ കുത്തനെയുള്ള വര്‍ധനവ് അനുചിതവും, സഹകരണ പ്രസ്ഥാനത്തെ ആശ്രയിക്കുന്ന സാധരണക്കാരെ ചൂഷണം ചെയ്യുന്ന സമീപനവുമാണെന്നും, ഈ വര്‍ധനവ് പിന്‍വലിക്കണമെന്നും കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് സി. സുജിത്ത് ആവശ്യപ്പെട്ടു.

നേരത്തെ ഇരുപതിനായിരം രൂപ വായ്പ എടുക്കുന്നവരില്‍ നിന്നും 118 രൂപയും, മൂന്ന് ലക്ഷം രൂപ വായ്പ എടുക്കുന്നവരില്‍ നിന്നും 1180രൂപയും ആയിരുന്നു ജി.എസ്.ടി അടക്കം ഈടാക്കിയതെങ്കില്‍ പുതിയ ഉത്തരവ് പ്രകാരമത് യഥാക്രമം 166 രൂപയും, 2360രൂപയുമാണ്. യാതൊരു ന്യായീകരണവുമില്ലാത്ത ഈ വര്‍ദ്ധനവ് സഹകരണ പ്രസ്ഥാനത്തില്‍ നിന്നും സാധാരണക്കാരെ അകറ്റുന്നമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് സുനില്‍ ഓടയില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന: സെക്രട്ടറി രാമചന്ദ്രന്‍ കുയ്യണ്ടി, കെ.ശിവകുമാര്‍ ,മലയില്‍ ബാലകൃഷ്ണന്‍ , പി.പി. പ്രസീത് കുമാര്‍ , എം.പി. ജയദേവന്‍, എം.സുനില്‍ ,ഒ ഷിബിന്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!