ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക്: മണ്ണ് പരിശോധനയും കാര്‍ഷിക സെമിനാറും

Deepthi Vipin lal

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് വളംഡിപ്പോ & കാര്‍ഷിക സേവന കേന്ദ്രം കേരളാ സര്‍ക്കാര്‍ കൃഷി വകുപ്പുമായി സഹകരിച്ച് മണ്ണ് പരിശോധനാ ക്യാമ്പും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു. കുറുവന്തേരിയില്‍ നടന്ന പരിപാടി സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബ് തിക്കോടി അസിസ്റ്റന്റ് ഡയറക്ടര്‍ സ്മിത നന്ദിനി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. മണ്ണ് പരിശോധനയും ശാസ്ത്രീയ വളപ്രയോഗവും എന്ന വിഷയത്തില്‍ റിട്ടയേഡ് കൃഷി ഓഫീസര്‍ ശ്രീധരന്‍ പൊന്നംങ്കോട്ട് ക്ലാസെടുത്തു. ബാങ്ക് സെക്രട്ടറി കെ.ഷാനിഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ചെക്യാട് കൃഷി ഓഫീസര്‍ ഹരിത, പി.സുരേന്ദ്രന്‍, എം.സജില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!