സഹകരണ ജീവനക്കാര്‍ക്ക് കൊടിയത്തൂർ സഹകരണ ബാങ്കിന്റെ നേതൃത്തിൽ ഏകദിന പരിശീലന പരിപാടി നടത്തി.

adminmoonam

കോഴിക്കോട് കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനു കീഴിലുള്ള സെന്‍റര്‍ ഫോര്‍ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് ആന്‍റ് ട്രെയിനിംഗ് (സീറ്റ്) എന്ന സംരംഭത്തിനുകീഴില്‍ സഹകരണ ജീവനക്കാര്‍ക്കുള്ള ആദ്യ ഏകദിന പരിശീലന പരിപാടി ബാങ്ക് ട്രെയിനിംഗ് സെന്‍ററില്‍ നടന്നു. വിവിധ സഹകരണ ബാങ്കുകളിലി‍നിന്നായി നാല്പത് പേര്‍ പങ്കെടുത്തു. ബാങ്ക് പ്രസിഡണ്ട് ഇ. രമേശ്ബാബുവിന്‍റെ അധ്യക്ഷതയില്‍ സഹകരണസംഘം അസി. രജിസ്ട്രാര്‍ എന്‍.എം. ഷീജ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എച്ച്.ആര്‍.ഡി കണ്‍സള്‍ട്ടന്‍റും ട്രെയിനറുമായ ജോര്‍ജ്ജ് കരുണാക്കല്‍, റോഷന്‍, ബാബു ജോസഫ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. ബാങ്ക് ഡയറക്ടര്‍മാരായ നിസാര്‍ബാബു എ.സി., സന്തോഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.

ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും, അസി. സെക്രട്ടറി കെ. മുരളീധരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News