പ്രളയ ബാധിതർക്ക് സ്വാന്തനവുമായി വനിതാ സഹകരണ സംഘം സെക്രട്ടറിമാർ.
കോഴിക്കോട് ജില്ലയിലെ വനിത സഹകരണ സംഘം സെക്രട്ടറിമാരുടെ കൂട്ടായ്മ പ്രളയബാധിതരെ സഹായിക്കാനായി കാരുണ്യ സ്പർശവുമായി എത്തി. ജില്ലയിലെ അറുപതോളം വനിതാ സഹകരണ സംഘം സെക്രട്ടറിമാരാണ് ഈ കൂട്ടായ്മയിൽ ഉള്ളത്. പ്രളയ ദുരിതാശ്വാസ കിറ്റ് നല്ലളം വില്ലേജ് ഓഫീസർ സുരേഷിന് കൈമാറി. ചടങ്ങ് കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ഷീജ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ റഫീഖ്, യൂണിറ്റ് ഇൻസ്പെക്ടർ ഷൗക്കത്ത്, സേവ് ഗ്രീൻ അഗ്രികൾച്ചറൽ സഹകരണസംഘം പ്രസിഡണ്ട് എം.പി.റെജിൽ കുമാർ, കൂട്ടായ്മയിലെ മെമ്പർമാർ എന്നിവർ ലളിതമായ ചടങ്ങിൽ പങ്കെടുത്തു.