കേരളബാങ്കിന്റെ കര്‍മപദ്ധതി ഉദ്ഘാടനം ചെയ്തു

Moonamvazhi

കേരളബാങ്ക് അഞ്ചാംവാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷത്തെ കര്‍മപരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായി.
കേരളബാങ്കിലെ മികച്ച റീജിയണല്‍ ഓഫിസിനും, മികച്ച സി.പി.സി.ക്കും മികച്ച ശാഖകള്‍ക്കുമുള്ള മിനിസ്റ്റേഴ്‌സ് ട്രോഫികളും പ്രാഥമികസഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കുമുള്ള സംസ്ഥാനതല കേരളബാങ്ക് എക്‌സലന്‍സ് പുരസ്‌കാരങ്ങളും മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. പ്രാഥമിസംഘങ്ങള്‍ക്കുള്ള ജില്ലാതലഎക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ നബാര്‍ഡ് സി.ജി.എം. ബൈജു. എന്‍. കുറുപ്പ്, കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ വി. രവീന്ദ്രന്‍, കേരളബാങ്ക് സി.ഇ.ഒ. ജോര്‍ട്ടി എം. ചാക്കോ എന്നിവര്‍ നല്‍കി. സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വീണാ. എന്‍. മാധവന്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്തുപ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി, കേരളബാങ്ക് ഡയറക്ടര്‍ കെ.ജി. വല്‍സലകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 38 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News