പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുടങ്ങി

moonamvazhi

സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കട്ടിപ്പാറ സര്‍വ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് കട്ടിപ്പാറയില്‍ ആരംഭിച്ച പച്ചത്തേങ്ങ സംഭരണ കേന്ദ്രം നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

മുഹമ്മദ് ഷാഹിം, പ്രേംജി ജെയിംസ്, കട്ടിപ്പാറ സഹകരണ ബാങ്ക് പ്രസിഡണ്ട് സിബി ഫ്രാന്‍സിസ്, പി.സി. തോമസ്, ബാങ്ക് സെക്രട്ടറി ഷെറിന്‍ പി. ഭാസ്‌ക്കരന്‍ എന്നിവര്‍ സംസാരിച്ചു. എ.കെ. സിദ്ധാര്‍ത്ഥന്‍ (നാളികേര വികസന കോര്‍പ്പറേഷന്‍ എം.ഡി) സ്വാഗതവും കട്ടിപ്പാറ കൃഷി ഓഫീസര്‍ മനോജ് പി.ആര്‍. നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News