നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ എൻ കെ ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണം ചെയ്തു

adminmoonam

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ എൻ കെ ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനിയും മുൻ സഹകരണ ആരോഗ്യ വകുപ്പ് മന്ത്രിയും ദീർഘകാലം നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ച ദിവംഗ്ഗതനായ എൻ.കെ ബാലകൃഷ്ണന്റെ സ്മരണയ്ക്കായി ബാങ്കിലെ മെമ്പർമാരുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾക്ക് നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ എൻ.കെ. ബാലകൃഷ്ണൻ മെമ്മോറിയൽ എൻഡോവ്മെന്റ് കോവിഡ് – 19- രോഗപ്രതിരോധ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് ഹെഡാഫീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് എം രാധാകൃഷ്ണൻ നായർ വിതരണം ചെയ്തു. ഡയറക്ടർമാരായ മേലാളത്ത് കൃഷ്ണൻ , എ. സുരേഷ് ബാബു, ബി.സുധാകരൻ, കെ.വി പ്രശാന്ത്, കെ. സൂരജ് . എം.കെ. സതീശൻ , വി.വി.ഉഷ, എം. ശാന്തിനി , കെ. യം. ശ്രീജ, സ്റ്റാഫ് സെക്രട്ടറി കെ. പ്രിയേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. രാകേഷ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.