സംഘങ്ങളിലെ ജീവനക്കാരുടെ പ്രമോഷനുള്ള നിയന്ത്രണം ഒഴിവാക്കണം – ബാങ്ക് സെക്രട്ടറീസ് സെൻ്റർ

Deepthi Vipin lal

സഹകരണ സംഘങ്ങളിലെ സബ് സ്റ്റാഫ് ജീവനക്കാരുടെ പ്രമോഷനുള്ള 1:4 മാനദണ്ഡം പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.എന്‍ ഭാഗ്യനാഥും സഹകരണ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.

2014 നവംബര്‍ 25ന് സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ സബ് സ്റ്റാഫില്‍ നിന്നും ക്ലറിക്കല്‍ പ്രമോഷന് 1:4 എന്ന ചട്ട ഭേദഗതി ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം വളരെ പരിമിതമാണ്. 2014 ല്‍ ഫീഡര്‍ കാറ്റഗറി റുളിലും സര്‍വ്വീസിലും ഉള്ളവര്‍ക്ക് മാത്രമേ പുതിയ ഭേദഗതി മൂലം പ്രമോഷന് അര്‍ഹതയുണ്ടാവൂ. അന്ന് പ്യൂണ്‍, അറ്റന്റര്‍ തസ്തികയിലുണ്ടായിരുന്നവർക്കും അതിന് ശേഷം സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയ 2022 ജനുവരി മൂന്നുവരെ യോഗ്യത കൈവരിച്ച JDC,HDC പരീക്ഷ പാസായവര്‍ക്കും 1:4 എന്ന മാനദണ്ഡം നോക്കാതെ ക്ലര്‍ക്ക് തസ്തികയിലേക്ക് പ്രമോഷന് അര്‍ഹത ഉണ്ടായിരിക്കുമെന്ന ഭേദഗതി കൊണ്ടുവ രികയോ അല്ലാത്തപക്ഷം ഉദ്യോഗക്കയറ്റത്തിനുള്ള അശാസ്ത്രീയ നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കുകയോ വേണം. അതിന് സഹകരണ ചട്ടം 185 പ്രൊവിഷോ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. 2014 ലെ ഭേദഗതി നിര്‍ദ്ദേശ പ്രകാരം അന്ന് ഫീഡര്‍ കാറ്റഗറി റൂളില്‍ ഉള്‍പ്പെട്ട സര്‍വ്വീസിലു ണ്ടായിരുന്ന ജീവനക്കാര്‍ക്ക് മാത്രം പ്രമോഷന്‍ പരിമിതപ്പെടുത്തിയതിനാല്‍ മൊത്തമുള്ള ജീവനക്കാരില്‍ നേരിയ ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ ചട്ട ഭേദഗതി ആനുകൂല്യം ലഭിക്കുകയുള്ളു – നേതാക്കള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Latest News