സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിന്റെ മാതൃകയാണ് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍: സതീഷ് മറാത്തെ

moonamvazhi

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍ സതീഷ് മറാത്തെ കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചു. സഹകരണ സ്ഥാപനങ്ങള്‍ നിക്ഷേപവും വായ്പയും കൊടുക്കുന്നതിനപ്പുറം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്നു എന്നതിന്റെ നല്ലൊരു മാതൃകയാണ് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബോംബെയിലെ ടാറ്റയുടെ ആശുപത്രിയെക്കാള്‍ വലിയൊരു സ്ഥാപനം സഹകരണ മേഖലയില്‍ കെട്ടിപ്പടുക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമാണെന്നും സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഇത് നല്‍കുന്ന സേവനം വളരെ വലുതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാക്കുന്നതിനും ചെലവ് കുറഞ്ഞ ഫണ്ട് ലഭ്യമാക്കുന്നതിനും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സാമൂഹിക സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ടുകളുണ്ടെന്നും അതിന്റെ സാധ്യതകള്‍ ഉപയോഗിക്കാവുന്നതാണെന്നും അതിനാവശ്യമായ സഹായങ്ങള്‍ വ്യക്തിപരമായി ലഭ്യമാക്കാന്‍ ശ്രമിക്കുന്നതാണെന്നും സതീഷ് മറാത്തെ പറഞ്ഞു.

എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയെ പൊന്നാടണിയിച്ച് മൊമെന്റോ നല്‍കി ആദരിച്ചു. സഹകാര്‍ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കെ കരുണാകരന്‍, സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡണ്ട് പി. സുധാകരന്‍, ജില്ലാ പ്രസിഡണ്ട് എന്‍. സദാനന്ദന്‍, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ സാജു ജെയിംസ്, ACSTI ഡയറക്ടര്‍ ഡോ.രാമനുണ്ണി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ. ജയേന്ദ്രന്‍ സ്വാഗതവും സി.ഇ.ഒ ഡോ. അനൂപ് നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!