സി.എന്‍ സ്മരണിക പുറത്തിറക്കി

Deepthi Vipin lal

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച സി.എന്‍ ബാലകൃഷ്ണനെ പുതുതലമുറക്ക് പഠിക്കാം. കേട്ടറിവുകളേക്കാള്‍, അറിയാത്ത സി.എന്‍ ബാലകൃഷ്ണനെ കുറിച്ചുള്ള അനുഭവങ്ങളും ഓര്‍മകളുമൊക്കെയായി സി.എന്‍ സ്മരണിക പുറത്തിറക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സ്മരണികയുടെ പ്രകാശനം നടത്തി. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍.വിജയ കൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി.

ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. സി.എന്‍.സ്മാരക ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ സി ബി ഗീത സ്വാഗതവും വി. കേശവന്‍ നന്ദിയും പറഞ്ഞു. സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളിലെ നിരവധി വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News