സഹകരണ മേഖലയിലെ നിത്യപിരിവുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പി.സി. വിഷ്ണുനാഥ്.

adminmoonam

സംസ്ഥാനത്തെ സഹകരണ മേഖലയിലെ നിത്യപിരിവുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് പി.സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. നിത്യപിരിവുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏകീകൃത സമീപനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ ഏറ്റവും കൂടുതൽ വിശ്വാസത്തിൽ എടുക്കുന്നതും നെഞ്ചേറ്റുന്നതും സഹകരണമേഖലയെ ആണെന്ന് മൂന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പി ജെ ജോസഫ് എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News