സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയിൽ 8% വർദ്ധന: സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 155 % ആയി ഉയരും.

adminmoonam

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്തയിൽ 8% വർദ്ധനയുണ്ടാകും. കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിൽ ക്ഷാമബത്ത ഭാഗികമായി മാത്രം അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിച്ചതിനാലാണിത്.ഇതോടെ സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത 155 % ആയി ഉയരും.സംസ്ഥാന സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്ന മുറക്ക് സഹകരണ ജീവനക്കാരുടെയും ക്ഷാമബത്ത അനുവദിച്ച് ഉത്തരവാകും. സംസ്ഥാനത്തെ ലക്ഷത്തിലധികം വരുന്ന സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർകാണ് ഗുണം ലഭിക്കുക.

നിലവിൽ സഹകരണ ജീവനക്കാർക്ക് 2018 ജൂലൈ ലെ 121 ശതമാനം ക്ഷാമബത്തയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2019 ജനുവരിയിലെ 7 ശതമാനവും 2019 ജൂലൈ 9 ശതമാനവും അടക്കം 16% നേരത്തെതന്നെ കുടിശികയാണ്. 2020 ജനുവരി മുതലുള്ള 10 ശതമാനവും 2020 ജൂലൈ മുതൽ ഇപ്പോൾ ലഭിച്ച വർധനയായ 8 ശതമാനവും അടക്കം 18 ശതമാനം കേന്ദ്രസർക്കാർ ഏപ്രിൽ മാസത്തെ ഗസറ്റ് വിജ്ഞാപന പ്രകാരം മരവിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇത് 2021 ജൂലൈ മുതൽ മുൻകാല പ്രാബല്യം ഇല്ലാതെ അനുവദിക്കുമ്പോൾ സഹകരണ ജീവനക്കാരുടെ ക്ഷാമബത്തയിൽ ആകെ 34% വർദ്ധനവുണ്ടാകും. ഇതാണ് മൊത്തം 155 ശതമാനമായി ഉയരും എന്ന് പറയുന്നത്.

എന്നാൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ വർഷം ജൂലൈ മുതൽ ബാധകമാകേണ്ടിയിരുന്ന ക്ഷാമബത്തയിൽ 3 ശതമാനത്തിന്റെയും സംസ്ഥാന ജീവനക്കാർക്ക് 4 ശതമാനത്തെയും വർധനവാണ് ഉണ്ടാവുക. എന്നാൽ ഇത് ഉടൻ ലഭിക്കാനിടയില്ല. നിലവിലെ വർധനവോടെ കേന്ദ്ര ഡി.എ 24 ശതമാനവും സംസ്ഥാനത്ത് 36 ശതമാനവും ആയി വർദ്ധിക്കും. കോവിഡ് സാമ്പത്തിക പ്രതിസന്ധി മൂലം കേന്ദ്രസർക്കാർ അടുത്ത 2021ജൂൺ വരെയുള്ള ഡിഎ വർദ്ധന മരവിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ കോവിഡ് പ്രതിസന്ധി തുടങ്ങുന്നതിന് മുമ്പ് തന്നെ 12% ഡി.എ കുടിശ്ശികയുണ്ട്. നിലവിലെ 4% കൂട്ടിച്ചേർത്ത് കുടിശ്ശിക 16 ശതമാനമായി ഉയരും. നിലവിൽ ഇത് എപ്പോൾ ലഭിക്കുമെന്ന് സംബന്ധിച്ച് വ്യക്തതയില്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!