ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്കും ജനപ്രതിനിധികൾക്കും കൂട്ടമായി പരാതി നൽകുന്നു: സഹകരണ വകുപ്പിൽ നിന്നും നൽകേണ്ട പ്രൊപ്പോസൽ സംബന്ധിച്ചാണ് ഉദ്യോഗാർഥികളുടെ പരാതി.

adminmoonam

ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്കും ജനപ്രതിനിധികൾക്കും കൂട്ടമായി പരാതി നൽകുന്നു: സഹകരണ വകുപ്പിൽ നിന്നും പി.എസ്.സി കു നൽകേണ്ട പ്രൊപ്പോസൽ സംബന്ധിച്ചാണ് ഉദ്യോഗാർഥികളുടെ പ്രധാന പരാതി.

ഒരിടവേളയ്ക്ക് ശേഷം ജൂനിയർ കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പി.എസ്.സി യുടെ പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾ വീണ്ടും മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവർക്കും കൂട്ടമായി പരാതി നൽകുന്നു. ഈ വർഷം ഫെബ്രുവരി ഒന്നാം തീയതിയാണ് ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ (237/2018) തസ്തികയിലേക്ക് പി എസ് സി യുടെ പരീക്ഷ നടന്നത്. ഇതിന്റെ റാങ്ക്ലിസ്റ്റ് മായി ബന്ധപ്പെട്ട നിരവധി പരാതികളും ആരോപണം ഉയർന്ന സാഹചര്യത്തിൽ സഹകരണ വകുപ്പിനോട് പി എസ് സി മൂന്നുവർഷത്തെ വിരമിക്കൽ ലിസ്റ്റ് ആവശ്യപ്പെട്ടിരുന്നുവെത്രെ. എന്നാൽ നാലുമാസത്തോളം ആയിട്ടും സഹകരണ വകുപ്പ് പിഎസ് സി കു മറുപടി നൽകിയിട്ടില്ല എന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. ഇതിനിടയിൽ എഴുന്നൂറോളം പേരുടെ ലിസ്റ്റ് ഉണ്ടാകുമെന്നതരത്തിൽ വാർത്തകൾ വന്നതോടെ ഉദ്യോഗാർത്ഥികൾ പ്രതീക്ഷയിലായിരുന്നു. എന്നാൽ സഹകരണ വകുപ്പിൽ നിന്നും ഇതുസംബന്ധിച്ച് പ്രൊപ്പോസൽ പിഎസ് സി കു നൽകിയിട്ടില്ല എന്ന തരത്തിൽ ഉദ്യോഗാർഥികൾക്ക് വിവരം ലഭിച്ചതോടെ ഇവർ കൂടുതൽ ആശങ്കയിലായി. വകുപ്പിലെ ചില ഉദ്യോഗസ്ഥരാണ് ഇതിന് തടസ്സം നിൽക്കുന്നത് എന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.

നേരത്തെ ചുരുക്കപ്പട്ടിക 400 പേർ മാത്രമേ ഉണ്ടാകൂ എന്ന തരത്തിൽ വാർത്ത വന്നതോടെ ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി വന്നിരുന്നു. ഒപ്പം മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ടവർക്കും ഇവർ അപേക്ഷയും പരാതിയും നൽകിയിരുന്നു. ഇതേതുടർന്നാണ് 700 ഓളം പേരുൾപെടുന്ന തരത്തിൽ ലിസ്റ്റ് ഉണ്ടാകുമെന്ന തരത്തിൽ വാർത്ത വന്നത്. സഹകരണ വകുപ്പിൽ ഉള്ള ഉദ്യോഗസ്ഥർക്ക് പ്രമോഷൻ സാധ്യത കുറയും എന്നതാണ് ലിസ്റ്റ് നൽകാനും ലിസ്റ്റിൽ എണ്ണം കുറച്ചു നൽകാനും വകുപ്പിലെ ചില ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ഒരു മാസത്തോളമായി പി എസ് സി യുടെ യോഗം നടന്നിട്ടില്ല. തിരുവനന്തപുരം ട്രിപ്പിൾ ലോക് ഡൗൺ ആയ സാഹചര്യത്തിലാണ് പി എസ് സി യുടെ യോഗം വൈകുന്നത് എന്നാണ് അറിയുന്നത്. അടുത്ത പിഎസ്‌സി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ ഇരുന്നിരുന്നത്. എന്നാൽ ഇതുവരെയും സഹകരണ വകുപ്പിൽ നിന്നും പി എസ് സി കു പ്രൊപ്പോസൽ നൽകിയിട്ടില്ല എന്ന തരത്തിൽ ഉദ്യോഗാർഥികൾക്ക് അന്വേഷണത്തിൽ മനസ്സിലായതോടെ ഇവർ പ്രതിഷേധവും പരാതിയുമായി വീണ്ടും രംഗത്തെത്തുകയായിരുന്നു. ഇതിനകംതന്നെ എംഎൽഎമാർക്കും മുഖ്യമന്ത്രിക്കും വ്യക്തിപരമായും ഉദ്യോഗാർഥികളുടെ കൂട്ടായ്മകളും പരാതികൾ നൽകി കഴിഞ്ഞു. ജനപ്രതിനിധികൾ വഴിയും മുഖ്യമന്ത്രി വഴിയും ട്രേഡ് യൂണിയൻ തലത്തിലും സമ്മർദ്ദങ്ങൾ ചെലുത്തി മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ഉറച്ച തീരുമാനത്തിലാണ് ഉദ്യോഗാർത്ഥികൾ.

കോവിഡ് സാഹചര്യം ഇതിന് വിലങ്ങുതടിയാകുന്നുണ്ടെങ്കിലും അപേക്ഷകളും പരാതികളും തുടർച്ചയായി ലഭിക്കുമ്പോൾ അധികാരികൾ ഈ വിഷയത്തിൽ ഇടപെടുന്ന ഉറച്ച പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ. 80 ശതമാനത്തോളം ഉദ്യോഗാർഥികൾക്കും ഇനി ഒരു പരീക്ഷ എഴുതാൻ പോലും പ്രായപരിധി അനുവദിക്കാത്ത സാഹചര്യവുമുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം വിശദമായി ബോധ്യപ്പെടുത്തുകയാണ് ഉദ്യോഗാർത്ഥികൾ എംഎൽഎമാർക്കും മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുന്നത്. ഉദ്യോഗാർഥികളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ പല എംഎൽഎമാരും ഇതിനകംതന്നെ മുഖ്യമന്ത്രിയ്ക്ക് കവറിങ് ലെറ്റർ സഹിതം പരാതി നൽകിയിട്ടുണ്ട്. 58000 പേരാണ് പരീക്ഷയെഴുതിയിരിക്കുന്നത്. ആയിരത്തോളം പേരുടെ ചുരുക്കപ്പട്ടിക പ്രതീക്ഷിച്ച് ഇരിക്കുന്ന ഇവരുടെ ഏക പ്രതീക്ഷ സർക്കാരിലും പി എസ് സി യിലുമാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!