മുന്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് യു. രാജീവന്‍ അന്തരിച്ചു

Deepthi Vipin lal

മുന്‍ കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് | പുളിയഞ്ചേരി ഉണിത്രാട്ടില്‍ യൂ.രാജീവന്‍(68) അന്തരിച്ചു.

കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന്‍ പുളിയഞ്ചേരി സൗത്ത് എല്‍.പി. സ്‌കൂളിലെ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുകയായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണബാങ്ക് എന്നിവയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഉണിത്രാട്ടില്‍ പരേതായ കുഞ്ഞിരാമന്‍ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: എന്‍.ഇന്ദിര (റിട്ട.അധ്യാപിക,കൊല്ലം ജി.എം.എല്‍.പി സ്‌കൂള്‍). മക്കള്‍: യൂ.ആര്‍.രജീന്ദ് (സോഫ്റ്റ് വേര്‍ എഞ്ചിനിയര്‍ ,ഐ.ടി.കമ്പനി ബംഗലൂര്), ഡോ.യു.ആര്‍.ഇന്ദുജ (ആയുര്‍വേദ ഡോക്ടര്‍,കൊയിലാണ്ടി).

കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ചയിൽ രാജീവൻ നിര്‍ണ്ണായക പങ്ക് വഹിച്ചു. ബാങ്കിന്റെ ശാഖകള്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനും മുന്‍കൈ എടുത്തു.കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായും രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മൃതദേഹം രണ്ട് മണിയ്ക്ക് വീട്ടു പറമ്പില്‍ സംസ്‌ക്കരിക്കും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!