സംയോജിത സഹകരണ വികസനപദ്ധതിതൃശ്ശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലും

web desk

ജില്ലകളില്‍ സഹകരണ മേഖലയുടെ സമഗ്രവികസനത്തിനായി നടപ്പാക്കുന്ന സംയോജിത സഹകരണ വികസനപദ്ധതിയുടെ രണ്ടാം ഘട്ടം മൂന്നു ജില്ലകളില്‍ നടപ്പാക്കുന്നു. തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹകരണ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന പദ്ധതിയാണിത്. എന്‍.സി.ഡി.സി.യുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തില്‍ എന്‍.സി.ഡി.സി. അംഗീകാരം നല്‍കിയ 80.03 കോടി രൂപയുടെ അടങ്കല്‍ തുകയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി.

രണ്ടാം ഘട്ട വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടുക്കിയില്‍ തങ്കമണി തേയില ഫാക്ടറിക്ക് ഐ.സി.ഡി.പി. സഹായം നല്‍കി. ഇടുക്കി ജില്ലാ സഹകരണ ആശുപത്രി, ഹൈറേഞ്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രി എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഹൈറേഞ്ച് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്ക് കട്ടപ്പനയില്‍ ശാഖ തുടങ്ങുന്നതിനും ധനസഹായം അനുവദിച്ചിട്ടുണ്ട്. കാര്‍ഡമം ഡ്രെയര്‍ യൂണിറ്റ്, ബാങ്ക് കെട്ടിടം, ഗോഡൗണ്‍ കെട്ടിടം നവീകരണം, കമ്പ്യൂട്ടര്‍, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍, സ്‌ട്രോങ് റൂം നിര്‍മാണം എന്നിവയ്‌ക്കെല്ലാം വിവിധ സഹകരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.

 

പാലക്കാട് ജില്ലയില്‍ പാലക്കാട് ജില്ലാ സഹകരണ ആശുപത്രി, ഇ.കെ.നായനാര്‍ സ്മാരക സഹകരണ ആശുപത്രി, ചെര്‍പ്പുളശ്ശേരി സഹകരണ ആശുപത്രി എന്നിവയ്ക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും സഹായം അനുവദിച്ചു. സഹകരണ ബാങ്കുകള്‍ക്ക് ഗോഡൗണ്‍, കോണ്‍ഫറന്‍സ് ഹാള്‍, ആധുനികവല്‍ക്കരണം, കെട്ടിട നവീകരണം എന്നിവയെല്ലാം പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണാര്‍ക്കാട് സഹകരണ കോളേജിന് കെട്ടിട നിര്‍മാണത്തിനും വാഹനത്തിനും സഹായം അനുവദിച്ചു. പട്ടിക വിഭാഗ സംഘങ്ങള്‍, വനിത-ക്ഷീര-മാര്‍ക്കറ്റിങ് സംഘങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും പദ്ധതിയിലുള്‍പ്പെടുത്തി സഹായം നല്‍കുന്നുണ്ട്.

തൃശൂരില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് കൂടുതല്‍ സഹായം നല്‍കിയിട്ടുള്ളത്. ആതുര മേഖലയ്ക്കുള്ള സഹായം മണലൂര്‍ സഹകരണാശുപത്രിക്കാണ് നല്‍കിയത്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!