കേരളാ ബാങ്ക് ജീവനക്കാർ സെക്രട്ടറിയേറ്റ് ധർണ്ണ നടത്തി

Deepthi Vipin lal

കേരള ബാങ്കിലേയും മലപ്പുറം ജില്ലാ സഹകരണ ബാങ്കിലേയും ജീവനക്കാര്‍ ആള്‍ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍ അധ്യക്ഷത വഹിച്ചു.

മന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പുറപ്പെടുവിച്ച ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, കേരള ബാങ്ക് രൂപീകരിച്ച രണ്ട് വര്‍ഷമായിട്ടും ജീവനക്കാര്‍ക്ക് നിയമാനുസൃതം അനുവദിക്കേണ്ട പ്രമോഷനുകള്‍ നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കുക, കേരള ബാങ്കിലെ ആയിരത്തില്‍പ്പരം ഒഴിവുകള്‍ ഉദ്യോഗാര്‍ഥികളുടെ നിയമനത്തിനായി അടിയന്തരമായി പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യുക, ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ച ട്രാന്‍സ്ഫര്‍ പോളിസി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ധര്‍ണ്ണ.

പി. ഉബൈദുള്ള എംഎല്‍എ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സംഘടനാ ജനറല്‍ സെക്രട്ടറി സി.കെ. അബ്ദുറഹിമാന്‍, എസ് ബി ഐ എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് എസ്. സുരേഷ് കുമാര്‍, കെ.എസ്. ശ്യാംകുമാര്‍, എന്‍. ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.