ഇടപാടുകാരുടെ സംഗമം നടത്തി

moonamvazhi

വില്ലാപ്പള്ളി പഞ്ചായത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് കുട്ടോത്ത് ശാഖയില്‍ ഇടപാടുകാരുടെ സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത എം. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ കേരള ദിനേശ് ചെയര്‍മാന്‍ എം.കെ ദിനേശ് ബാബു പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ഗോപാലന്‍ മാസ്റ്റര്‍ ബാങ്ക് വൈസ് പ്രസിഡന്റ് ഒ.പി രാജന്‍ ഡയറക്ടര്‍മാരായ കൃഷ്ണന്‍ രാധാനിലയം, വിനോദ് ചെറിയത്ത്, പത്മിനി ടീച്ചര്‍, രാഖി പുതുക്കുടി ഷിനി കനോത്ത്, ബാങ്ക് സെക്രട്ടറി പി. ഷീല, ബ്രാഞ്ച് മാനേജര്‍ പി.എം അജിത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News