കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്കിന്റെ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മുതലമട ( കിഴക്ക് ) ക്ഷീര സഹകരണസംഘത്തിന്

moonamvazhi

ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ ഓര്‍മയ്ക്കായി മലബാറിലെ ഏറ്റവും മികച്ച പാലുല്‍പ്പാദക സഹകരണസംഘത്തിനു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡിനു പാലക്കാട് മുതലമട ( കിഴക്ക് ) ക്ഷീര വ്യവസായ സഹകരണസംഘം അര്‍ഹമായി. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ്. 2013 മുതലാണു ബാങ്ക് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ഡോ. വര്‍ഗീസ് കുര്യന്റെ പതിനൊന്നാമതു ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒമ്പതിനു ശനിയാഴ്ച രാവിലെ പത്തു മണിക്കു ചാലപ്പുറത്തെ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് അവാര്‍ഡ് സമ്മാനിക്കുമെന്നു കാലിക്കറ്റ് സിറ്റി ബാങ്ക് ജനറല്‍ മാനേജര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!