വ്യവസായവകുപ്പുമായി സഹകരിച്ച് വനിത സംഘങ്ങളില്‍ സംരംഭകത്വത്തിന് പദ്ധതി

moonamvazhi

സഹകരണ സംഘങ്ങളിലൂടെ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് വ്യവസായ വകുപ്പിന്റെ സഹായം. കേരള ബ്രാന്റ് ഉല്‍പന്നങ്ങള്‍ വിപണയിലെത്തിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പ് വിവിധങ്ങളായ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണിത്. 208 വനിത സഹകരണ സംഘങ്ങളെയാണ് ഇപ്പോള്‍ സംരംഭകത്വ പദ്ധതിയുടെ ഭാഗമാക്കിയിട്ടുള്ളത്. വനിത വ്യവസായ സഹകരണ സംഘങ്ങളെ നവീകരിക്കുന്നതിനും പുതിയ യൂണിറ്റുകള്‍ സ്ഥാപിച്ച് വ്യവസായ സംരംഭങ്ങളാക്കി മാറ്റുന്നതിനുമാണ് ധരണ. പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി വ്യവസായ-സഹകരണ മന്ത്രിമാര്‍ പങ്കെടുത്ത് 2023 മാര്‍ച്ച് ഒന്നിന് പ്രത്യേകം യോഗം ചേര്‍ന്നിരുന്നു.

വ്യവസായ വകുപ്പിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടുകൂടി വനിത സഹകരണ സംഘങ്ങളെ ഉല്‍പാദന യൂണിറ്റുകളാക്കി മാറ്റുന്നതാണ് പുതിയ പദ്ധതി. ഇത് നടപ്പാക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച സംഘങ്ങളുടെ വിവരം ശേഖരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ പദ്ധതി രൂപീകരിക്കുന്ന നടപടി അന്തിമ ഘട്ടത്തിലാണ്.

വനിത സഹകരണ സംഘങ്ങളുടെ സംരംഭക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സഹകരണ വകുപ്പിന് കീഴിലുള്ള 944 വനിതസംഘങ്ങള്‍ വ്യവസായ വകുപ്പ് സര്‍വേ നടത്തിയിരുന്നു. ഇതില്‍ സംരംഭക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 208 സംഘങ്ങള്‍ കണ്ടെത്തുകയും അവയുടെ പ്രവര്‍ത്തനം നവീകരിച്ച പ്രൊഫഷണലിസത്തോടുകൂടി വ്യവസായ വല്‍ക്കരണ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

നിലവില്‍ വ്യവസായ വകുപ്പിന് കീഴില്‍ വ്യവസായ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നസംഘങ്ങള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിക്കും. സംഘങ്ങള്‍ തയ്യാറാക്കുന്ന പദ്ധതി രേഖയ്ക്ക് അനുസരിച്ചായിരിക്കും സഹായം നല്‍കുക. ഇതിനായി 49 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രയോജനം വനിത സഹകരണ സംഘങ്ങള്‍ക്കും ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ ലാഭത്തില്‍ പ്രവര്ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി വര്‍ക് ഷെഡിന്റെ വിപുലീകരണംസ ആധുനിക വല്‍ക്കരണം, വൈവിധ്യ വല്‍ക്കരണം പരിപാലനം അല്ലെങ്കില്‍ വര്‍ക് ഷെഡ് സ്ഥാപിക്കുന്നതിനോയയോ ഗ്രാന്‍ഡ് ഇന്‍ എയ്ഡ് രൂപത്തില്‍ സഹായം നല്‍കുന്നതിനായോ പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം, കാലഹരണപ്പെട്ട യന്ത്ര സമാഗ്രകളും സാങ്കേതിക വിദ്യയും കാരണം കഴിഞ്ഞ ആറുമാസങ്ങളില്‍ പ്രവര്‍ത്തന രഹിതമായ വ്യവസ്ഥ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലോ സഹായം നല്‍കുന്നതാണ്. സഹായം സ്വീകരിക്കുന്ന സംഘങ്ങള്‍ മൂന്നുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ബാധ്യസ്ഥരാണ്. കൂടാതെ സഹായം ലഭിച്ച തീയതി മുതല്‍ മൂന്നൂവര്‍ഷത്തേക്ക് തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയും വേണം. ഈ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!