ശ്രീനാരായണ ഗുരു വനിത സഹകരണ സംഘം ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കാസര്‍കോട് ശ്രീനാരായണ ഗുരു വനിതാ സര്‍വ്വീസ് സഹകരണ സംഘത്തിന്റെ ഓഫീസ് കാസര്‍കോട് ബാങ്ക് റോഡിലെ അരമന ആര്‍ക്കേഡില്‍ പ്രവര്‍ത്തനം തുടങ്ങി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സരോജിനി അധ്യക്ഷയായി.നഗര സഭാ കൗണ്‍സിലര്‍ കെ.ജി.പവിത്ര ദീപം തെളിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.രവീന്ദ്രന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. കെ.ഭാസ്‌കര, ബി.സ്വപ്‌ന,എന്‍.ചന്ദ്രകല, കെ.പ്രവീണ്‍കുമാര്‍, കെ.പി.സുകേഷ്, എ.വി.കൃഷ്ണന്‍, പി.കെ.വിനോദ്കുമാര്‍, കമലാക്ഷ സുവര്‍ണ, ലീലാവതി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.