കൊടിയത്തൂര്‍ റൈസ് വിപണിയിലിറക്കി 

moonamvazhi

കൊടിയത്തൂര്‍ റൈസ് വിപണിയിലിറക്കി കോഴിക്കോട് കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. കൊടിയത്തൂര്‍ റൈസിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍ കൊടിയത്തൂര്‍ കൃഷി ഓഫീസര്‍ പി. രാജശ്രീക്ക് നല്‍കി നിര്‍വഹിച്ചു. ഒരു കിലോ മട്ട അരിക്ക് 70 രൂപ നിരക്കിലാണ് വല്‍ക്കുന്നത്. തരിശായെ വയലുകളെ പുനരുജീവിപ്പിച്ച് പോയ കാലത്തെ കാര്‍ഷിക സംസ്‌കാരം തിരിച്ചു പിടിക്കാനും ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്താനുംമായി പത്തു വര്‍ഷത്തിലേറെക്കാലമായി ബാങ്കിനു കീഴില്‍ തുടര്‍ച്ചയായി നെല്‍കൃഷി വിജയകരമായി നടത്തിവരുന്നു.

ചുള്ളിക്കാപറമ്പ് കണ്ടാംപറമ്പ് പാട്ടത്തിനെടുത്ത പതിനേഴ് ഏക്കര്‍ പാട്ടത്തിനെടുത്താണ് ഇത്തവണ കൃഷിയിറക്കിയത്. ചെറുവാടി ഗവ. ഹൈസ് കൂളിലെയും ചുള്ളിക്കാപറമ്പ് ഗവ.എല്‍.പി. സ്‌കൂളിലെയും വിദ്യാര്‍ത്ഥികളുടെ കാര്‍ഷിക ക്ലബ്ബുകളെയും പാടശേഖര സമിതിയംഗങ്ങളെയും പങ്കാളികളാക്കിയാണ് ബാങ്ക് നെല്‍കൃഷി ആരംഭിച്ചത്. നെല്‍കൃഷിക്കായി നിലമൊരുക്കുന്നതും കൊയ്യുന്നതും ബാങ്കാണ്. നെല്ല് പൂര്‍ണ്ണമായും ബാങ്ക് ഏറ്റെടുത്ത് കുത്തി അരിയാക്കി കൊടിയത്തൂര്‍ റൈസ് എന്ന ബ്രാന്റില്‍ വിപണിയിലിറക്കി. ആദ്യമായാണ് ബാങ്ക് അരി സ്വന്തം പേരില്‍ വിപണിയില്‍ എത്തിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!