മിൽമ പാലിന്റെ വില വർധിപ്പിക്കാൻ പലകോണിൽനിന്നും ആവശ്യമുയരുന്നുണ്ടെന്ന് മന്ത്രി കെ. രാജു.

adminmoonam

ക്ഷീര കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഉൽപ്പാദനച്ചെലവുമായി ഒത്തുപ്പോകുന്നില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പല കോണുകളിൽനിന്നും മിൽമ പാലിന്റെ വില വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇത് സർക്കാരിന്റെ പരിഗണനയിലാണ്. തമിഴ്നാട്ടിൽനിന്നുള്ള പാലിന്റെ വില വച്ചുനോക്കുമ്പോൾ മിൽമയുടെ വില കൂടുതലാണ്. മിൽമയുടെ ഗുണമേന്മയും കൂടുതലാണ്. ഇത് എല്ലാവരും മനസ്സിലാക്കണം. ക്ഷീരകർഷകർക്കുള്ള ഇൻഷുറൻസ് പദ്ധതിയായ ക്ഷീര സ്വാന്തനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്തു നിർവഹിക്കുകയായിരുന്നു മന്ത്രി. പി.ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

ക്ഷീരമേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കർഷകരുടെ ചിരകാല അഭിലാഷമാണ് ക്ഷീരകർഷകർക്കും കറവമാടുകൾക്കുമുള്ള സമ്പൂർണ സുരക്ഷ. പ്രസ്തുത ആവശ്യം കണക്കിലെടുത്തു ക്ഷീരവികസനവകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മിൽമയും, ക്ഷീരകർഷക ക്ഷേമനിധി ബോർഡും, പ്രാഥമിക ക്ഷീരകർഷക സംഘങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണ് ക്ഷീര സാന്ത്വനം. കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന ക്ഷീര സാന്ത്വനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.

മിൽമ ചെയർമാൻ പി.എ.ബാലൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മിൽമ തിരുവനന്തപുരം, എറണാകുളം മേഖലാ ചെയർമാൻമാർ, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!