കോഴിക്കോട് മെഡിക്കൽ കോളേജിന് അഞ്ചര ലക്ഷം രൂപയുടെ കെ ഡി.സി ബാങ്കിന്റെ സഹായം.

[email protected]

കോഴിക്കോട് മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിലേക്കാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹായം എത്തിയത്. ഡയാലിസിസ് വാർഡിലേക്ക് 30 സ്റ്റീൽ കട്ടിലും 30 പൗളർ പൊസിഷൻ ബെഡും കെഡിസി ബാങ്ക് അനുവദിച്ചു. മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നടന്ന ചടങ്ങിൽ വച്ച് പ്രസ്തുത ഫർണിച്ചറുകളുടെ വാറണ്ടി കാർഡും അനുബന്ധരേഖകളും ബാങ്ക് ജനറൽ മാനേജർ കെ. പി അജയകുമാർ നെഫ്രോളജി വിഭാഗം മേധാവിയും പ്രഫസറുമായ ഡോക്ടർ എം. ശ്രീലതക് കൈമാറി. അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ടി. പി. നൗഷാദ് ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ പി. കെ. ശിവപ്രകാശ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബാങ്കിന്റെ പൊതുനന്മ ഫണ്ടിൽ നിന്നും 5,57,610 രൂപ ചെലവഴിച്ചാണ് ഫർണിച്ചറുകൾ നൽകിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!